എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം; 3,667 പേര്‍ക്ക് പണം നല്‍കാന്‍ അനുമതി നല്‍കിയെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍

എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം; 3,667 പേര്‍ക്ക് പണം നല്‍കാന്‍ അനുമതി നല്‍കിയെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ നഷ്ടപരിഹാരത്തിന് അര്‍ഹരായ 3,714 പേരുടെ പട്ടിക തയ്യാറായതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച പുരോഗതി റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അര്‍ഹരായവരില്‍ 3,667 പേര്‍ക്ക് നഷ്ടപരിഹാരമായ അഞ്ച് ലക്ഷം രൂപ നല്‍കാന്‍ അനുമതി നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേരളം പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മൂന്ന് മാസത്തിനിടെ നാല് യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തിയെന്നും കേരളം വ്യക്തമാക്കി. 2017ലെ വിധി നടപ്പാക്കാത്തതിനെതിരായ കോടതിയ ലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സുപ്രീം കോടതി വിധി കേരളം നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് എന്‍ഡോസള്‍ഫാന്‍ ഇരകളാണ് കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.