ഷാ‍ർജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഇന്ത്യാക്കാരന്‍ മരിച്ചു

ഷാ‍ർജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഇന്ത്യാക്കാരന്‍ മരിച്ചു

ഷാർജ: അല്‍ താവൂന്‍ മേഖലയില്‍ കെട്ടിടത്തിന്‍റെ 11 ആം നിലയില്‍ നിന്ന് വീണ് ഇന്ത്യാക്കാരന്‍ മരിച്ചു. പുലർച്ചെ 12.30 നായിരുന്നു സംഭവമെന്ന് ഷാർജ പോലീസ് അറിയിച്ചു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. 46 വയസായിരുന്നു. മരണത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.