ബെംഗളൂരു ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാർത്ഥി

ബെംഗളൂരു ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാർത്ഥി

കോട്ടയം: ബെംഗളൂരു ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ആഷ്ക്കി എലിസബത്ത് ബിൻസ്. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സിലാണ് റാങ്ക് നേടിയത്.

കുറവലങ്ങാട്, തൊട്ടുവ സ്വദേശിയാണ് ആഷ്ക്കി. ഒഴാക്കോട്ടേൽ ചാക്കോച്ചൻ ഏലമ്മ ദമ്പതികളുടെ കൊച്ചുമകളും ബിൻസ് ജോക്കബ്, റെജി ദമ്പതികളുടെ മകളുമാണ് ആഷ്ക്കി എലിസബത്ത് ബിൻസ്. സഹോദരൻ അലൻ ബിൻസ് ജേക്കബ്.

സഹോദരൻ അലൻ കഴിഞ്ഞവർഷം എപിജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാലയുടെ ബിടെക് പരീക്ഷയിൽ ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.