ന്യൂഡല്‍ഹി: ഷാര്‍ജ-ഹൈദരാബാദ് ഇന്‍ഡിഗോ വിമാനം പാക്കിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് മറ്റൊരു ഇന്ത്യന്‍ വിമാനം യാത്രാമധ്യേ കറാച്ചിയില്‍ ഇറക്കുന്നത്.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. പൈലറ്റ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്‍ഡിഗോയുടെ 6ഇ-1406 എന്ന വിമാനമാണ് തിരിച്ചുവിട്ടത്. ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കായി കറാച്ചിയിലേക്ക് അധിക വിമാനം അയച്ചതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു.
ഈ മാസം ആദ്യം സ്പൈസ് ജെറ്റ് വിമാനവും കറാച്ചിയില്‍ അടിയന്തരമായി ഇറക്കിയിരുന്നു. ദുബായ്-ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് കറാച്ചിയിലേക്ക് വഴി തിരിച്ചുവിട്ടത്. വിമാനത്തിലുണ്ടായിരുന്ന 138 യാത്രക്കാര്‍ പിന്നീട് ഇന്ത്യയില്‍നിന്ന് അയച്ച വിമാനത്തില്‍ ദുബായിലേക്ക് പോയി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.