ഇന്ത്യന്‍ സ്ത്രീകളുടെ ഇഷ്ട വസ്ത്രമാണ് സാരി. പല സ്ത്രീകളും സാരി ധരിക്കാതിരിക്കാന്‍ ചൂണ്ടിക്കാണിക്കുന്ന കാരണം അത് അണിയാനുള്ള ബുദ്ധിമുട്ടാണ്. ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ ഏത് ആഘോഷങ്ങള്‍ക്കും തങ്ങളുടെ ഇഷ്ട വസ്ത്രം അണിയാന്‍ ഒരു സ്ത്രീയും മടിക്കില്ല.
എന്തായാലും റെഡി ടു വെയര്‍ സാരികളുടെ വരവോടെ പ്രശ്‌നങ്ങള്‍ക്ക് ഏതാണ്ട് പരിഹാരമായിരിക്കുകയാണ്. ഇത്തരം സാരികളുടെ വരവോടെ സാരിയിലേക്ക് കൂടുതലായി തിരിയുന്ന സ്ത്രീകളുടെ എണ്ണവും കൂടിയിട്ടുണെന്നാണ് സംസാരം.
വളരെ എളുപ്പത്തില്‍ അണിയാമെന്നത് തന്നെയാണ് 'റെഡി ടു വെയര്‍ സാരി'കളുടെ ഏറ്റവും നല്ല പ്രത്യേകത. സാരി ഉടുക്കുമ്പോള്‍ മിക്കവര്‍ക്കും തലവേദനയാകുന്നത് അതിന്റെ പ്ലീറ്റ്‌സ് കൃത്യമാക്കാനും വൃത്തിയായി ഞൊറിവുകള്‍ എടുക്കാനുമാണ്. ഈ പ്രശ്‌നങ്ങളെല്ലാം റെഡി ടു വെയര്‍ ആകുന്നതോടെ പരിഹരിക്കപ്പെടുന്നു. സമയവും ജോലിയും ഒരു പോലെ ലാഭം.
ഇപ്പോള്‍ ഡിസൈനര്‍ സാരികളാണ് അധികവും ഇങ്ങനെ വരുന്നത്. പാര്‍ട്ടി വെയര്‍ സാരികള്‍ക്ക് എപ്പോഴും ഡിമാന്‍ഡ് കൂടുതലാണ്. ഇതില്‍ ഒരു പരിധിയിലധികം പരീക്ഷണങ്ങളും സാധ്യമല്ല. അല്‍പം ഹെവിയായ വര്‍ക്കുകള്‍ അത് സ്വീക്വന്‍സോ, മുത്തോ, ത്രെഡോ എന്താണെങ്കിലും അതു തന്നെയാണ് അധികവും കാണാന്‍ സാധിക്കുക.
ഇത്തരത്തില്‍ ഹെവി ആകുന്നത് മൂലം ഡിസൈനര്‍ സാരികള്‍ക്ക് കനം കൂടുന്നത് വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ റെഡി ടു വെയര്‍ ഡിസൈനര്‍ സാരികള്‍ക്ക് സാധ്യമാണ്. പാര്‍ട്ടികള്‍ക്കോ വിവാഹങ്ങള്‍ക്കോ മറ്റ് ആഘോഷ വേളകളിലേക്കോ പോകാന്‍ ഇറങ്ങുമ്പോള്‍ തിടുക്കപ്പെട്ട് ഡിസൈനര്‍ സാരികള്‍ വാരിവലിച്ച് ചുറ്റുന്നതിന്റെ ബദ്ധപ്പാടും വേണ്ട.
ലൈറ്റ് വെയിറ്റ് ആയി വൃത്തിയായും ഭംഗിയായും ഡിസൈനര്‍ സാരി അണിയാന്‍ അവസരമൊരുക്കുകയാണ് റെഡി ടു വെയര്‍ ഡിസൈനര്‍ സാരികള്‍. ബോളിവുഡില്‍ ഈ ട്രെന്‍ഡ് അല്‍പം നേരത്തെ തന്നെ തുടങ്ങിയതാണ്. മുതിര്‍ന്ന താരങ്ങളടക്കം യുവ നടിമാര്‍ വരെ റെഡി ടു വെയര്‍ ഡിസൈനര്‍ സാരികളുടെ ആരാധകരാണ്. സ്വീക്വന്‍സില്‍ വരുന്ന ഡിസൈനര്‍ സാരികളാണ് ഇതില്‍ തന്നെ കൂടുതലും ഡിമാന്‍ഡ് നേരിടുന്നത്. ഇതിന്റെ തിളക്കവും എടുപ്പും ഒന്ന് വേറെ തന്നെയാണ്.
ഡിസൈനര്‍ സാരികള്‍ അതിലെ വര്‍ക്കിന് അനുസരിച്ചാണ് വില ഈടാക്കുന്നത്. സ്വീക്വന്‍സില്‍ തന്നെ വില കുറഞ്ഞവയും ഇടത്തരം വില വരുന്നവയും വില കൂടിയതുമെല്ലാം ഉള്‍പ്പെടുന്നു. നമ്മുടെ നാട്ടില്‍ വളരെ സാധാരണമായി ഇപ്പോള്‍ റെഡി ടു വെയര്‍ സാരികള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.