കോട്ടയം: കെഎംഎസ് മോട്ടോഴ്സ് ഉടമ കെ.ടി മാത്യു (കെഎംഎസ് കൊച്ചേട്ടന്‍) അന്തരിച്ചു; വിടവാങ്ങിയത് പാലാ – പൊന്‍കുന്നം മേഖലയിലെ ജനതയുടെ യാത്രാവശ്യങ്ങള്‍ക്ക് സാഫല്യമേകിയ വ്യക്തിത്വം. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് മാർ സ്ലീവാ ആശുപത്രിയിലായിരുന്നു അന്ത്യം.വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു.
സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് പൈകയിലുള്ള വീട്ടിൽ ആരംഭിച്ചു പൈക സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ലിസിയമ്മ, മക്കൾ സാബു, സജി, സജിനി, സഞ്ജയ്, സഞ്ജീവ്. സ്വപരിശ്രമം കൊണ്ട് കെ എം എസ് എന്ന ബസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത പരിശ്രമ ശാലിയായിരുന്നു കെ എം എസ് കൊച്ചേട്ടൻ.24 ബസ്സായിരുന്നു ഉണ്ടായിരുന്നത്.കോട്ടയം ജില്ലയിൽ ഇദ്ദേഹത്തിന്റെ റിക്കാർഡ് തകർക്കാൻ മറ്റാർക്കും കഴിഞ്ഞിരുന്നില്ല.അനേകർക്ക് ജോലി നൽകിയ ഈ ബസ് സർവ്വീസിനെ ഇന്നും ജനങ്ങൾ സ്നേഹത്തോടെയാണ് സ്മരിക്കുന്നത്.
പൊതുഗതാഗതം എന്താണെന്നും പൊതു ഗതാഗതത്തിന്റെ പ്രസക്തി എന്താണെന്നും പാലാ പൊൻകുന്നം റൂട്ടിൽ പാലാ പൊൻകുന്നം പൈക വഴി പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയത് കൊച്ചേട്ടൻ ആയിരുന്നു.രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി കേവലം രണ്ടു മൂന്നു വർഷങ്ങൾ കഴിയുമ്പോഴേക്കും മീനച്ചിൽ താലൂക്കിൽ പൊതു ഗതാഗതത്തിനു പുതിയ മുഖമായി കെ എം എസ് അഥവാ കളപ്പുരയ്ക്കൽ മോട്ടോർ സർവീസ് എന്ന ബസ് കമ്പനിക്ക് കൊച്ചേട്ടൻ തുടക്കം കുറിച്ച കാലയളവ് ഇന്നും പഴമക്കാർ ഓർമയിൽ നിന്നും ചികഞ്ഞെടുക്കുന്നു.
ഹൈറേഞ്ചിലെക്ക് ഉള്ള പാലായിൽ നിന്നുള്ള ആദ്യത്തെ ബസ് സർവീസ് പാലാ കുമിളി രാമക്കൽമേട് സർവീസ് കെ എം എസ്സിൻറെത് ആയിരുന്നു.കൂടാതെ എരുമേലിയുടെ ഗ്രാമീണ പ്രദേശമായ എയ്ഞ്ചൽവാലി മുക്കൻപെട്ടി തുലാപ്പള്ളി ചാത്തൻതറ മുക്കാട്ടുതറ മണ്ണടിശാല പ്രദേശങ്ങളിലേക്ക് 9 ഒമ്പതോളം എരുമേലി പെർമിറ്റുകൾ കരസ്ഥമാക്കി പൊതുഗതാഗതം ജനങ്ങൾക്കും കുടിയേറ്റ കർഷകർക്കും സാധിതമാക്കി.
മുണ്ടക്കയത്തിന്റെ ഗ്രാമപ്രദേശമായ കോരുത്തോട് കുഴിമാവ്. പുഞ്ചവയൽ തുടങ്ങിയ പ്രദേശങ്ങളിലേക്കും .,ചേറ്റുതോട് പാലപ്ര,ചേങ്ങളം ചേനപാടി.ഗ്രാമീണ ദേശങ്ങളിലേക്കും വർഷങ്ങളുടെ മുമ്പ് പൊതുഗതാഗതം എന്ന ആശയം എത്തിച്ചത് കെ എം സ് കൊച്ചേട്ടന്റെ ബുദ്ധിയായിരുന്നു.പാലാ പൊൻകുന്നം റൂട്ടിൽ രാവിലെ 5.30 മുതൽ രാത്രി 8.40 വരെ കെ എം എസ് ബസിന്റെ പൊതു ഗതാഗതത്തെയാണ് ജനങ്ങൾ കൂടുതലും ആശ്രയിച്ചിരുന്നത്.ഒരു കാലത്ത് ആർ ബാലകൃഷ്ണ പിള്ള ഗതാഗത മന്ത്രി ആയിരുന്നപ്പോൾ ചെയിൽ സർവീസ് കൊണ്ട് വന്ന് കെ എം എസ്സിന് ശക്തമായ ബദൽ ഉണ്ടാക്കിയെങ്കിലും കൊച്ചേട്ടന്റെ കെ എം എസ്സിനെ ജനങ്ങൾ കൈവിട്ടില്ല. ആദ്യമായി ഫാസ്റ്റ് ബസ്സുകൾ ആരംഭിച്ചതും ,എറണാകുളത്തിന് എക്സ്പ്രസ് ബസ്സുകൾ ആരംഭിച്ചതും കെ എം എസ് മുതലാളിയായ കൊച്ചേട്ടന്റെ ആശയമായിരുന്നു.വൃത്തിയും ,വെടിപ്പും കെ എം എസ്സിന്റെ മുഖ മുദ്രയായിരുന്നു,ജനങ്ങൾ അത് രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
ഭാര്യ ലിസിയമ്മ ചങ്ങനാശേരി കോയിപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: സാബു, സജി, സജിനി, സഞ്ജയ്, സഞ്ജീവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.