ചിക്കാഗോ: കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേലിന് ജൂലൈ 19 ചൊവ്വാഴ്ച വൈകുന്നേരം 7.30 ന് ചിക്കാഗോ സെൻറ് മേരീസ് ഹാളിൽ (7800 Lyons St, Morton Grove, IL 60053) വെച്ച് സ്വീകരണം നൽകുന്നു.
അസോസിയേഷൻ പ്രസിഡൻ്റ് ജോഷി വള്ളിക്കളത്തിന്റെ (312 685 6749) അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ചിക്കാഗോ രൂപതാ മെത്രാനായി അടുത്ത കാലത്ത് സ്ഥാനാരോഹണം ചെയ്ത മാർ ജോയി ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തുന്നതും, വികാരി ജനറൽ ഫാ. തോമസ് മുളവനാൽ, സ്കോക്കി വില്ലേജ് കൺസ്യൂമർ അഫയേഴസ് കമ്മീഷണർ ശ്രീ അനിൽകുമാർ പിള്ള എന്നിവർ ആശംസകൾ നേരുന്നതുമാണ്.
യാതൊരു മുൻപരിചയവുമില്ലാത്ത ഹൈന്ദവ സമുദായത്തിൽ പ്പെട്ട ഒരു വ്യക്തിയ്ക്ക് തന്റെ കിഡ്നി ദാനം ചെയ്ത "കിഡ്നി അച്ചൻ" എന്നറിയപ്പെടുന്ന, കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറായ ഫാ. ഡേവിസ് ചിറമേലിനു സ്വീകരണം നൽകുന്നതിൽ അസോസിയേഷന് വളരെയധികം അഭിമാനമാണുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും സഹോദരങ്ങളാണെന്ന തിരിച്ചറിവിലൂടെ തന്റെ ജീവിതം മറ്റുള്ളവർക്കായി ഉഴിഞ്ഞു വെച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് ഫാ. ഡേവിസ്. നർമസംഭഷണങ്ങളിലൂടെ ഫാ.ഡേവിസ് മനുഷ്യ മനസിനെ പരസ്പരം സ്നേഹിക്കാനും, സഹായിക്കാനും പഠിപ്പിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകരുടെ ജീവിതത്തെ കൈ പിടിച്ചുയർത്തുന്ന ഫാ. ഡേവിസ് ചിറമേലിന് ചിക്കാഗോ മലയാളി അസോസിയേഷൻ നൽകുന്ന ഈ സ്വീകരണ യോഗം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് സമ്പന്നമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് പ്രസിഡൻറ് ജോഷി വള്ളിക്കളം (312-68 5_6749), സെക്രട്ടറി ലീല ജോസഫ് (224-578-5262), ട്രഷറർ ഷൈനി ഹരിദാസ് (630-290-7143).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.