തൊടുപുഴ: കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ ഇടുക്കി വണ്ടിപ്പെരിയാറില്‍ എന്‍സിസി കേഡറ്റകുകള്‍ക്ക് പരീശീലനം നല്‍കാന്‍ നിര്‍മിക്കുന്ന എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം ഇടിഞ്ഞു.
മഴയില്‍ റണ്‍വേയുടെ വശത്തുള്ള ഷോള്‍ഡറിന്റെ ഭാഗം ഒലിച്ചു പോയി. മഴക്കാലത്ത് റണ്‍വേയുടെ പരിസര പ്രദേശങ്ങളിലുടെ ഒഴുകിയെത്തുന്ന വെള്ളം പോകുന്നതിന് വേണ്ടി ശാസ്ത്രീയമായ രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കാതിരുന്നതാണ് മണ്ണിടിയാന്‍ കാരണമായത്.
റണ്‍വേയുടെ വലത് ഭാഗത്തെ മണ്‍തിട്ടയോടൊപ്പം ഷോള്‍ഡറിന്റെ ഒരു ഭാഗവും തകര്‍ന്നു. നൂറ് മീറ്ററിലധികം നീളത്തല്‍ 150 അടിയോളം താഴ്ചയിലേക്കാണ് ടാറിങ് ഇടിഞ്ഞ് താണത്. ഇടിഞ്ഞു പോയതിന്റെ ബാക്കി ഭാഗത്ത് വലിയ വിള്ളലും വീണിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ വിമാനം ഇറക്കുന്നത് ഇനിയും വൈകും
മുമ്പും ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇത് തടയുന്നതിനുളള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ല. ഒപ്പം റണ്‍വേയിലെത്തുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള സംവിധാനവും ഒരുക്കിയില്ല. വന്‍തോതില്‍ വെള്ളം കെട്ടിക്കിടന്നതാണ് മണ്ണിടിച്ചിലിന് കാരണമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.