ദുബായ്: നഴ്സിംഗ് കഴിഞ്ഞവർക്ക് പ്രവൃത്തി പരിചയമില്ലാതെ ജോലി നേടാനുളള അവസരമൊരുക്കി യുഎഇ. രാജ്യത്ത് ജോലി ലഭിക്കാൻ രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ആരോഗ്യവിഭാഗത്തിന്‍റെ എഴുത്തുപരീക്ഷയും പാസ്സാകണമെന്ന നിബന്ധനയില്‍ ആരോഗ്യ വിഭാഗം മാറ്റം വരുത്തി.
ആരോഗ്യ വകുപ്പിന്‍റെ വെബ് സൈറ്റിലെ പ്രഫഷനൽ ക്വാളിഫിക്കേഷൻ വിഭാഗം ( പേജ് 70 ) ചേർത്ത പുതിയ നിബന്ധന പ്രകാരം ഇനിമുതൽ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയുടെ ബിരുദ സർടിഫിക്കറ്റും നഴ്സിങ് കൗൺസിലിന്‍റെ രജിസ്ട്രേഷനും ഗുഡ് സ്റ്റാൻഡിംഗും ഉള്ളവർക്ക് യുഎഇ ആരോഗ്യ വകുപ്പിന്‍റെ പരീക്ഷ എഴുതാവുന്നതാണ്.
ഇത് പാസ്സാകുന്നവർക്ക് യുഎഇയിലെ വിവിധ ആശുപത്രികളിൽ ഒഴിവനുസരിച്ച് ജോലിയും നേടാനും കഴിയും.
സ്കൂളുകളില്‍ ജോലി ലഭിക്കാന്‍ നഴ്സുമാർക്ക് 2 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. രജിസ്ട്രേഡ് നഴ്സുമായിരിക്കണം. കൂടാതെ അംഗീകാരമുളള പീഡിയാട്രിക് അച്വാന്‍സ്ഡ ചൈല്‍ഡ് സപോർട്ട്, പീഡിയാട്രിക് ഐസിയു,എമർജന്‍സി, എന്നീ വിഭാഗങ്ങളില്‍ പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം.
നഴ്സിംഗ് മേഖലയുമായും ജോലിയുമായും ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കില്‍ നോർക്കാ റൂട്സിന്‍റെ 18004253939 ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
വിദേശങ്ങളിലുളളവർക്ക് 91 8802 012345 എന്ന നമ്പറിലും ബന്ധപ്പെടാം.www.norkaroots.org എന്ന വെബ്‌സൈറ്റിലും വിശദാംശം ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v