മഞ്ഞപ്പടയ്ക്ക് ഇനി മറ്റൊരു ഇവാന്‍ കൂടി; ബ്ലാസ്റ്റേഴ്‌സില്‍ ചേരുന്നതില്‍ ആവേശഭരിതനെന്ന് ഉക്രെയ്ന്‍ താരം

മഞ്ഞപ്പടയ്ക്ക് ഇനി മറ്റൊരു ഇവാന്‍ കൂടി; ബ്ലാസ്റ്റേഴ്‌സില്‍ ചേരുന്നതില്‍ ആവേശഭരിതനെന്ന് ഉക്രെയ്ന്‍  താരം

കൊച്ചി: ഉക്രെയ്നില്‍ നിന്നുള്ള മധ്യനിര താരം ഇവാന്‍ കലിയൂഷ്നിയെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. എഫ്കെ ഒലക്സാണ്ട്രിയയില്‍നിന്ന് വായ്പാടിസ്ഥാനത്തിലാണ് യുവ മധ്യനിര താരം കേരള ബ്ലാസ്റ്റേഴ്സില്‍ ചേരുന്നത്.

ഇരുപത്തിനാലുകാരനായ ഇവാന്‍ ഉക്രയ്ന്‍ ക്ലബ്ബ് മെറ്റലിസ്റ്റ് ഖാര്‍കിവിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് ഉക്രെയ്ന്‍ ഭീമന്‍മാരായ ഡൈനാമോ കീവിനുവേണ്ടിയും കളിച്ചു. ടീമിനായി യുവേഫ യൂത്ത് ലീഗില്‍ പ്രതിനിധീകരിക്കുകയും ചെയ്തു. മെറ്റലിസ്റ്റ് 1925 ഖര്‍കിവുമായി വായ്പാടിസ്ഥാനത്തില്‍ തന്റെ സീനിയര്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം ആദ്യ സീസണില്‍ അവര്‍ക്കായി 27 മത്സരങ്ങളിലാണ് കളിച്ചത്.

അടുത്ത സീസണില്‍ ഉക്രെയ്ന്‍ സംഘമായ റൂഖ് ലിവിനൊവില്‍ വായ്പാടിസ്ഥാനത്തില്‍ കളിച്ച് അദ്ദേഹം കൂടുതല്‍ അനുഭവ സമ്പത്ത് നേടി. 32 കളിയില്‍ രണ്ട് ഗോളുകളടിക്കുകയും ചെയ്തു.

'ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബില്‍ ചേരുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്, എന്റെ പുതിയ വെല്ലുവിളിക്കായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രശസ്തമായ മഞ്ഞപ്പടയെ കാണാനും അവര്‍ക്കും ക്ലബ്ബിനും വേണ്ടി എന്റെ എല്ലാം നല്‍കാനും എനിക്ക് അതിയായ ആവേശമുണ്ടെന്ന് ഇവാന്‍ കലിയൂഷ്നി പറഞ്ഞു.

കഴിഞ്ഞ ആഴ്ച മുന്നേറ്റ താരം അപ്പോസ്തൊലോസ് ജിയാനുവിനെയും, പ്രതിരോധ താരം വിക്ടര്‍ മോംഗിലിനെയും പ്രഖ്യാപിച്ചതിന് ശേഷം ബ്ലാസ്റ്റേഴ്സ് കരാര്‍ ഒപ്പുവെക്കുന്ന മൂന്നാമത്തെ വിദേശ താരമാണ് ഇവാന്‍ കലിയൂഷ്നി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.