'ബഗ് ബൗണ്ടി പ്രോഗ്രാം'; ആധാര്‍ വിവരങ്ങള്‍ ചോരുന്നുണ്ടോയെന്ന് കണ്ടെത്താൻ ഹാക്കര്‍മാരെ സമീപിച്ച്‌ യുഐഡിഎഐ

'ബഗ് ബൗണ്ടി പ്രോഗ്രാം'; ആധാര്‍ വിവരങ്ങള്‍ ചോരുന്നുണ്ടോയെന്ന് കണ്ടെത്താൻ ഹാക്കര്‍മാരെ സമീപിച്ച്‌ യുഐഡിഎഐ

ന്യൂഡല്‍ഹി: രാജ്യത്തെ ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സംവിധാനത്തിന് സു​രക്ഷാ പ്രശ്നങ്ങളുണ്ടോ എന്നറിയാന്‍ ഹാക്കര്‍മാരെ സമീപിച്ച്‌ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ).

ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ തുടക്കമിട്ടിരിക്കുന്നത്.

പ്രമുഖരായ 20 ഹാക്കര്‍മാരെയാണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ ബേസിന്റെ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്താനായി നിയോഗിക്കുക. 132 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങളാണ് സര്‍ക്കാറിന്റെ കൈവശമുള്ളത്.

'ബഗ് ബൗണ്ടി പ്രോഗ്രാം' എന്നാണ് സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്താനുള്ള പദ്ധതിക്ക് പേരിട്ടത്. ജൂലൈ 13നാണ് യു.ഐ.ഡി.എ.ഐ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 132 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ച ഡാറ്റാ ബേസിനെ കുറിച്ച്‌ പഠിക്കാന്‍ 20 ഹാക്കര്‍മാര്‍ക്ക് അവസരം നല്‍കും.

ഹാക്കര്‍ വണ്‍, ബഗ്ക്രൗഡ് പോലുള്ള ബഗ് ബൗണ്ടി ലീഡേഴ്സ് ബോര്‍ഡിലെയും മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിൾ പോലുള്ള കമ്പനികള്‍ നടത്തിയ ബഗ് ബൗണ്ടി പ്രോഗ്രാമുകളില്‍ പ​ങ്കെടുത്ത ഹാക്കര്‍മാരുടെയും പട്ടികയില്‍ നിന്നാണ് ഏറ്റവും മിടുക്കരായ 20 ഹാക്കര്‍മാരെ തെരഞ്ഞെടുക്കുകയെന്ന് യു.ഐ.ഡി.എ.​ഐയുടെ ഉത്തരവ് പറയുന്നു.

തെരഞ്ഞെടുക്കുന്നവര്‍ യു.ഐ.ഡി.എ.​ഐയുമായി കരാര്‍ ഒപ്പുവെക്കണം. കൂടാതെ ഈ ഹാക്കര്‍മാര്‍ ഇന്ത്യക്കാരായിരിക്കുകയും അവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ആധാര്‍ നമ്പര്‍ ഉണ്ടായിരിക്കുകയും വേണമെന്നും പ​ങ്കെടുക്കുന്ന ഹാക്കര്‍മാര്‍ ഒരു സംഘടനകളുമായും ബന്ധമുള്ളവരായിരിക്കരുതെന്നും നിബന്ധനയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.