അമേരിക്കയിലെ ഹൂവര്‍ അണക്കെട്ടിലെ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു; പവര്‍ഗ്രിഡിലേക്ക് പടരും മുന്‍പ് അണയ്ക്കാനായതിനാല്‍ അപകടം ഒഴിവായി

അമേരിക്കയിലെ ഹൂവര്‍ അണക്കെട്ടിലെ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു; പവര്‍ഗ്രിഡിലേക്ക് പടരും മുന്‍പ് അണയ്ക്കാനായതിനാല്‍ അപകടം ഒഴിവായി

നെവാഡ: അമേരിക്കയിലെ നെവാഡയിലെ ഹൂവര്‍ അണക്കെട്ടില്‍ ചൊവ്വാഴ്ച ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചു. പവര്‍ ഗ്രിഡിലേക്ക് തീ പടരും മുന്‍പ് അണയക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവാക്കി. തീപിടുത്തത്തില്‍ ആളപായമോ മറ്റ് വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് യുഎസ് ബ്യൂറോ ഓഫ് റിക്ലമേഷന്‍ അറിയിച്ചു.

രാവിലെ 10 മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. അഗ്നിശമന സേനയില്‍ വിവിരം അറിയിച്ച് അവര്‍ എത്തും മുന്‍പ് ജീവനക്കാര്‍ ചേര്‍ന്ന് തീ അണയ്ച്ചു. പവര്‍ ഗ്രിഡിന് അപകടമില്ല. തീപിടുത്തം വൈദ്യുതി ഉത്പാദനത്തെ ബാധിച്ചിട്ടില്ലെന്നും പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുകയാണെന്നും പവര്‍ഹൗസ് മാനേജര്‍ പ്രസ്താവനയില്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അന്വേഷണത്തിലാണെന്ന് ബ്യൂറോ ഓഫ് റിക്ലമേഷന്‍ അറിയിച്ചു.

അണക്കെട്ടിലെ സന്ദര്‍ശകരിലൊരാള്‍ എടുത്ത തീ പിടുത്തത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. അണക്കെട്ടിന്റെ അടിത്തട്ടില്‍ നിന്ന് ഒരു ചെറിയ സ്‌ഫോടനവും പുകയും തീയും ഉയര്‍ന്നുവരുന്നത് ദൃശ്യത്തിലുണ്ട്.



നെവാഡ-അരിസോണ അതിര്‍ത്തിയില്‍ കൊളറാഡോ നദിയില്‍ സ്ഥിതിചെയ്യുന്ന അമേരിക്കയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതികളിലൊന്നാണിത്. 2,080 മെഗാവാട്ടാണ് ഇതിന്റെ ശേഷി. 1936ലാണ് അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ലോസ് ഏഞ്ചല്‍സ്, സാന്‍ ഡിയാഗോ, ഫീനിക്‌സ്, ടക്‌സണ്‍, ലാസ് വെഗാസ് നഗരങ്ങളില്‍ ഉള്‍പ്പെടെ 25 ദശലക്ഷം ആളുകളുടെ ജലശ്രോതസ് കൂടിയാണ് ഈ അണക്കെട്ട്.

അസാധാരണമായ വരള്‍ച്ച കാരണം അണക്കെട്ടില്‍ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. അണക്കെട്ടില്‍ നിന്ന് ഏകദേശം 13 കിലോമീറ്റര്‍ അകലെയുള്ള ബൗള്‍ഡര്‍ സിറ്റിയില്‍ 39 സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ശരാശരി താപനില. ഉച്ചസമയത്ത് ഇത് 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.