റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡന്റ്: അഗീകരിക്കില്ലെന്ന് പ്രക്ഷോഭകാരികള്‍; തെരുവില്‍ വീണ്ടും പ്രതിഷേധം

റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡന്റ്: അഗീകരിക്കില്ലെന്ന് പ്രക്ഷോഭകാരികള്‍; തെരുവില്‍ വീണ്ടും പ്രതിഷേധം

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 219 ല്‍ 134 പേരാണ് റെനിലിനെ അനുകൂലിച്ചത്. നിലവില്‍ ആക്ടിക് പ്രസിഡന്റ് ആയ റനില്‍ ആറു തവണ ലങ്കന്‍ പ്രധാനമന്ത്രിയായിരുന്നു.

225 അംഗ പാര്‍ലമെന്റില്‍ 223 പേരാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വോട്ടു രേഖപ്പെടുത്തിയത്. രണ്ടു പേര്‍ വിട്ടുനിന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിനു പിന്നാലെ ഗോതബായ രജപക്സെ രാജിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. ഗോതബായയുടെ ശേഷിച്ച കാലയളവിലായിരിക്കും റനില്‍ വിക്രമ സിംഗെ പ്രസിഡന്റാവുക.

എന്നാല്‍ റെനില്‍ വിക്രമസിംഗെയെ പ്രസിഡന്റായി തെരഞ്ഞെടുത്ത നടപടി അംഗീകരിക്കില്ലെന്ന് പ്രക്ഷോഭകാരികള്‍ വ്യക്തമാക്കി. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട്.

റെനില്‍ വിക്രമസിംഗെ അടക്കം മൂന്നുപേരാണ് പ്രസിഡന്റാകാന്‍ മത്സരിച്ചത്. മുന്‍ വിദ്യാഭ്യാസ മന്ത്രിയും മാധ്യമ പ്രവര്‍ത്തകനുമായ ഡുള്ളാസ് അലഹപ്പെരുമ, ലെഫ്റ്റിസ്റ്റ് പീപ്ള്‍സ് ലിബറേഷന്‍ ഫ്രണ്ട് നേതാവ് അനുര ഡിസനായകെ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍. അലഹപ്പെരുമയ്ക്കായിരുന്നു പ്രതിപക്ഷ പിന്തുണ. മഹീന്ദ രാജപക്‌സയുടെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരുമുനയുടെ പിന്തുണ റെനിലിനായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.