റിഷി സുനാക് പ്രധാനമന്ത്രി കസേരയ്ക്ക് അടുത്ത്; ഇനി മറികടക്കേണ്ടത് ഒരേയൊരു എതിരാളിയെ മാത്രം

റിഷി സുനാക് പ്രധാനമന്ത്രി കസേരയ്ക്ക് അടുത്ത്; ഇനി മറികടക്കേണ്ടത് ഒരേയൊരു എതിരാളിയെ മാത്രം

ലണ്ടന്‍: ബ്രിട്ടനെ നയിക്കുന്ന ഇന്ത്യന്‍ വംശജനായ ആദ്യ പ്രധാനമന്ത്രിയെന്ന നേട്ടത്തിലേക്ക് റിഷി സുനാകിന് ഇനി ഒരൊറ്റ കടമ്പ മാത്രം. മറ്റ് എതിരാളികളെയെല്ലാം പിന്നിലാക്കിയ സുനാകിന് ഇനിയുള്ള ഏക എതിരാളി വിദേശകാര്യ സെക്രട്ടറി ലിസ് ട്രോസാണ്. സെപ്തംബര്‍ അഞ്ചിന് ആണ് പ്രധാനമന്ത്രി പ്രഖ്യാപനം ഉണ്ടാകുക.

വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ റിഷി സുനാക് 137 വോട്ടും ട്രോസ് 113 വോട്ടും നേടി. നാലാം റൗണ്ടില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മന്ത്രി പെന്നി മൊര്‍ഡൗണ്‍ട് അഞ്ചാം റൗണ്ടില്‍ 105 വോട്ടുകളുമായി പുറത്തായി.

പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തീരുമാനിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളിലേക്കാണ് ഇനി മത്സരം നീങ്ങുന്നത്. പോസ്റ്റല്‍ ബാലറ്റ് മുഖേനയാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ്.

പ്രധാനമന്ത്രി പദവിയിലെത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരുടെ മൂന്നിലൊന്ന് വോട്ടുകള്‍ ആണ് ആവശ്യം. രണ്ടു പേരുടെ വോട്ടു കൂടി നേടിയാല്‍ അദ്ദേഹത്തിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മൂന്നിലൊന്ന് എംപിമാരുടെ പിന്തുണ ലഭിക്കും.

ഇന്‍ഫോസിസിന്റെ സ്ഥാപകനായ എന്‍.എസ് നാരായണ മൂര്‍ത്തിയുടെ മരുമകനാണ് റിഷി. നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെയാണ് വിവാഹം കഴിച്ചിട്ടുള്ളത്. യോര്‍ക്ക്ഷയറിലെ റിച്ച്മൗണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റിവ് എംപിയാണ് അദേഹം.

1960 ല്‍ താന്‍സാനിയയില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് റിഷി സുനാകിന്റെ കുടുംബം. 1980 മേയ് 12 ന് ഹാംഷെയറിലെ സതാംപ്ടണില്‍ യശ്വീറിന്റെയും ഉഷയുടെയും മകനായാണ് ജനനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.