കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) 2022-2023 സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രീസീസണ്‍ തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിടുന്നു. ഓഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ പ്രീസീസണ്‍ പരിശീലനം ആരംഭിക്കുന്ന ക്ലബ്ബ്, ഓഗസ്റ്റ് പകുതിയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് പറക്കും. ഇവിടെ യുഎഇ പ്രൊ ലീഗില്‍ കളിക്കുന്ന അല്‍ നാസ്ര് എസ്സി, ദിബ എഫ്സി എന്നീ ക്ലബ്ബുകള്‍ക്കെതിരെയും ഫസ്റ്റ് ഡിവിഷനിലെ ഹത്ത ക്ലബിനെതിരെയും സൗഹൃദ മത്സരങ്ങള്‍ കളിക്കും.
മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴില്‍ അല്‍ നാസ്ര് കള്‍ച്ചറല്‍ ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിലായിരിക്കും ടീമിന്റെ പരിശീലനം. എച്ച്16 സ്പോര്‍ട്സാണ് പ്രീസീസണ്‍ ടൂര്‍ ഒരുക്കുന്നത്. ഓഗസ്റ്റ് 20 ഞായറാഴ്ച ദുബായിലെ അല്‍മക്തൂം സ്റ്റേഡിയത്തില്‍ അല്‍നാസ്ര് എസ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീസീസണ്‍ സൗഹൃദ മത്സരം.
ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്റ്റേഡിയത്തില്‍ ദിബ എഫ്സിയെയും, 28ന് അവസാന മത്സരത്തില്‍ ഹംദാന്‍ ബിന്‍ റാഷിദ് സ്റ്റേഡിയത്തില്‍ ഹത്ത സ്പോര്‍ട്സ് ക്ലബിനെയും കേരള ബ്ലാസ്റ്റേഴ്സ് നേരിടും. മൂന്ന് മത്സരങ്ങള്‍ക്കും ടിക്കറ്റ് വഴിയായിരിക്കും കാണികള്‍ക്കുള്ള പ്രവേശനം.
പ്രീസീസണിന്റെ ഭാഗമായി വിദേശത്ത് രണ്ടാഴ്ചയില്‍ താഴെ ദൈര്‍ഘ്യമുള്ള മൂന്ന് സൗഹൃദ മത്സരങ്ങള്‍ അടങ്ങിയ ഒരു ക്യാമ്പായിരുന്നു തുടക്കം മുതല്‍ ക്ലബ് പദ്ധതിയിട്ടിരുന്നത്, അത് തന്നെ നടപ്പിലാക്കും. യുഎഇയിലെ ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കും സ്റ്റേഡിയത്തില്‍ വന്ന് ടീമിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്.
ഈ പ്രീസീസണ്‍ മത്സരങ്ങള്‍ ക്ലബ്ബിനും ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കും നിര്‍ണായകമാണ്. ഞങ്ങളുടെ സ്‌ക്വാഡിന്റെ പരിധികള്‍ പരിശോധിക്കാനും ഇത് ഞങ്ങളെ സഹായിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.