'ഇന്ത്യയുടെ ജനകീയ രാഷ്ട്രപതിക്ക് അഭിവാദ്യങ്ങള്‍'; ദ്രൗപദി മുര്‍മുവിന് കടല്‍ത്തീരത്ത് മണല്‍ ശില്‍പ്പമൊരുക്കി സുദര്‍ശന്‍ പട്‌നായിക്

'ഇന്ത്യയുടെ ജനകീയ രാഷ്ട്രപതിക്ക് അഭിവാദ്യങ്ങള്‍'; ദ്രൗപദി മുര്‍മുവിന് കടല്‍ത്തീരത്ത് മണല്‍ ശില്‍പ്പമൊരുക്കി സുദര്‍ശന്‍ പട്‌നായിക്

പുരി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന് അഭിവാദ്യമര്‍പ്പിച്ച് പുരി കടല്‍ത്തീരത്ത് മണല്‍ ശില്‍പ്പമൊരുക്കിയിരിക്കുകയാണ് ശില്‍പ്പി സുദര്‍ശന്‍ പട്‌നായിക്. ഇന്ത്യയുടെ ജനകീയ രാഷ്ട്രപതിക്ക് അഭിവാദ്യങ്ങള്‍ എന്നെഴുതിയ ശില്‍പ്പത്തില്‍ ദ്രൗപദി മുര്‍മുവിനെയും രാഷ്ട്രപതി ഭവനും ചിത്രീകരിച്ചിട്ടുണ്ട്.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 2,824 വോട്ടുകളാണ് ദ്രൗപദി മുര്‍മു നേടിയത്. 6,76,803 ആണ് വോട്ട് മൂല്യം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് 1,877 വോട്ടുകള്‍ ലഭിച്ചു. വോട്ട് മൂല്യം 3,80,177 ആണ്.

ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യസഭാ സെക്രട്ടറി ജനറലും റിട്ടേണിങ് ഓഫീസറുമായ പി സി മോഡി തിരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച ഔദ്യോഗിക രേഖ ഡല്‍ഹിയിലെ വസതിയിലെത്തി ദ്രൗപദി മുര്‍മുവിന് കൈമാറി. രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന് കക്ഷി രാഷ്ട്രീയ ഭേദമന്യെ അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്.

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മു അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രതീക്ഷയുടെ കിരണമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.