ഓണ്‍ലൈന്‍ ട്യൂഷന്‍ ആപ്പുകള്‍ക്ക് അടിതെറ്റുന്നു; എഡ്യുടെക് സ്ഥാപനങ്ങളില്‍ പിരിച്ചുവിടല്‍

ഓണ്‍ലൈന്‍ ട്യൂഷന്‍ ആപ്പുകള്‍ക്ക് അടിതെറ്റുന്നു; എഡ്യുടെക് സ്ഥാപനങ്ങളില്‍ പിരിച്ചുവിടല്‍

ബെംഗളൂരു: കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഓണ്‍ലൈന്‍ ട്യൂഷന്‍ ആപ്പുകളായിരുന്നു. നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ഈ സമയത്ത് ഉദയം ചെയ്തത്. പല കമ്പനികളും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലാഭത്തിലെത്തുകയും ചെയ്തു. ലോക്ഡൗണ്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ ആപ്പുകളുടെ ചാകര കാലഘട്ടമായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍.

പല എഡ്യൂടെക് കമ്പനികളും ഇപ്പോള്‍ വലിയ പ്രതിസന്ധിയിലേക്ക് പോകുകയാണെന്നാണ് ബിസിനസ് ലോകത്തു നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇതില്‍ പ്രധാനം മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ബൈജൂസിന്റെ തളര്‍ച്ച തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വരെയുള്ള ബൈജൂസിന് കഴിഞ്ഞ രണ്ടുമാസമായി മോശം സമയമാണ്.
ബൈജു രവീന്ദ്രന്‍ (ബൈജൂസ് സ്ഥാപകന്‍)

രണ്ടു മാസത്തിനിടെ അവര്‍ 1,500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. ഇപ്പോള്‍ ലഭിക്കുന്ന മറ്റൊരു വാര്‍ത്ത കമ്പനി സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്ത വകയില്‍ അവര്‍ 86 കോടി രൂപ ബിസിസിഐയ്ക്ക് കുടിശിക വരുത്തിയെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്.

ഓണ്‍ലൈന്‍ ട്യൂഷന്‍ കമ്പനികള്‍ കുട്ടികളുടെ മാനസിക പിരിമുറുക്ക കൂട്ടുന്നുവെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. കോവിഡ് കുറഞ്ഞതോടെ പലരും ഓണ്‍ലൈന്‍ ട്യൂഷനുകള്‍ ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. കോവിഡിനു മുമ്പത്തെ പോലെ തൊട്ടടുത്ത ട്യൂഷന്‍ സെന്ററുകളിലേക്ക് കുട്ടികളെ അയയ്ക്കാനാണ് മാതാപിതാക്കള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്.

ഓഫ് ലൈന്‍ ട്യൂഷന്‍ സെന്ററുകളില്‍ ഫീസ് കുറവാണ് എന്നതിനൊപ്പം മറ്റ് പല നേട്ടങ്ങളുമുണ്ട്. ഇത്തരം സെന്ററുകളില്‍ ട്യൂഷന്‍ എടുക്കുന്ന അധ്യാപകര്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് പരിചയമുള്ളവരായിരിക്കും. അതുകൊണ്ട് തന്നെ മാതാപിതാക്കള്‍ക്ക് കൂടുതല്‍ കംഫര്‍ട്ടും ഇത്തരം സെന്ററുകളാണ്.

ഓണ്‍ലൈന്‍ ട്യൂഷന്‍ ആപ്പുകളെ സംബന്ധിച്ച് വരുന്ന മാസങ്ങള്‍ കൂടുതല്‍ പ്രതിസന്ധി നിറഞ്ഞതാകുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. വരുമാനത്തില്‍ വലിയ ഇടിവു രേഖപ്പെടുത്തുന്നതിനൊപ്പം ഇത്തരം കമ്പനികള്‍ക്ക് കിട്ടുന്ന നിക്ഷേപത്തിലും കുറവു വരുന്നുണ്ട്. മധുവിധു കാലം കഴിയുന്നതോടെ എഡ്യുടെക് സ്റ്റാര്‍ട്ടപ്പുകളും തകര്‍ച്ച നേരിടുമെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.