മുളപ്പിച്ച പയര്‍ പതിവായി കഴിക്കുന്നവരാണെങ്കില്‍ ഒന്ന് ശ്രദ്ധിക്കൂ

മുളപ്പിച്ച പയര്‍ പതിവായി കഴിക്കുന്നവരാണെങ്കില്‍ ഒന്ന് ശ്രദ്ധിക്കൂ

മുളപ്പിച്ച പയര്‍ ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആരോഗ്യകരവും ആന്റി ഓക്സിഡന്റുകളുടെ ഉറവിടമാണ് മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍. ശരീരത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്ന പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകളും ഇവയിലുണ്ട്.
മുളപ്പിച്ച പയറില്‍ സോഡിയം, കൊഴുപ്പ് എന്നിവ കുറവാണ്. അവ പോഷകങ്ങളാല്‍ സമ്പന്നമാണ്. ഇത് പ്രോട്ടീന്‍ വര്‍ധിപ്പിക്കുകയും അതുവഴി ദഹനക്ഷമത വര്‍ധിക്കുകയും ചെയ്യുന്നു. ബ്രോക്കോളി മുളകളില്‍ സള്‍ഫോറഫേനുകള്‍ പോലുള്ള നിരവധി ഫൈറ്റോ ന്യൂട്രിയന്റുകളുടെ ലഭ്യത വര്‍ധിപ്പിക്കുന്നു. ഇത് കാര്‍ബോ ഹൈഡ്രേറ്റുകളുടെയും കൊഴുപ്പുകളുടെയും ശതമാനം കുറയ്ക്കുന്നു.

പയറില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ പോലുള്ള പോഷകങ്ങള്‍ കൊഴുപ്പും കലോറിയും കുറയ്ക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സഹായിക്കുന്നു.

എല്ലാ ദിവസവും മുളപ്പിച്ച പയര്‍ കഴിക്കരുത്

എല്ലാ ദിവസവും മുളപ്പിച്ച പയര്‍ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. കാരണം ഇത് ചിലര്‍ക്ക് ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും വായുവിനു കാരണമാവുകയും ചെയ്യും. മുളപ്പിച്ച പയര്‍ ദിവസവും കഴിക്കുന്നത് വാതം, പിത്തം, കഫം എന്നിവയുടെ അസ്വസ്ഥതയ്ക്കും കാരണമാകുന്നു.
അവ ദഹിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് വാത പ്രശ്‌നമുള്ളവര്‍ക്ക്. മുളപ്പിച്ച പയര്‍ സ്ഥിരമായി കഴിക്കുന്നത് വയറിളക്കത്തിന് കാരണമാകും. മാത്രമല്ല ഇത് ബാക്ടീരിയകള്‍ക്കും ഇ-കോളി പോലുള്ള അണുബാധകള്‍ക്കും സാധ്യതയുണ്ട്. മുളപ്പിച്ച ധാന്യങ്ങളും പയറു വര്‍ഗങ്ങളും അമിതമായി കഴിക്കുന്നത് വാതത്തിന്റെ വര്‍ധനവിനും പൈല്‍സിനും കാരണമാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
കുരുമുളക്, കറുവപ്പട്ട, ഗരം മസാല തുടങ്ങിയ ചില മസാലകള്‍ ചേര്‍ത്ത് മുളപ്പിച്ച് പയര്‍ പാകം ചെയ്യുന്നത് നല്ലതാണ്. ഇത് ദഹനത്തിനും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും എളുപ്പമാകും. മുളപ്പിച്ച പയര്‍ സാലഡ് രൂപത്തില്‍ കഴിക്കുന്നതും ആരോഗ്യത്തിന് ഫലപ്രദമാണ്.

മുളപ്പിച്ച ചെറുപയര്‍ കൊണ്ടൊരു ഹെല്‍ത്തി സാലഡ് എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകള്‍...

മുളപ്പിച്ച ചെറുപയര്‍ 1 കപ്പ്
തക്കാളി 1 എണ്ണം
ക്യാരറ്റ് 1 എണ്ണം
പച്ചമുളക് 2 എണ്ണം
നാരങ്ങ 1 എണ്ണം
മല്ലിയില, ഉപ്പ് ആവശ്യത്തിന്
വെള്ളരിക്ക 1 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം മുളപ്പിച്ച ചെറുപയര്‍ ഇഡലിത്തട്ടില്‍ വച്ച് ആവിയില്‍ വേവിക്കുക(10 മിനുട്ട്). ഇനി ഒരു പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ വെള്ളരി, ക്യാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ആവശ്യത്തിന് ഉപ്പും നാരങ്ങാനീര് പിഴിഞ്ഞതും മല്ലിയിലയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവി കയറ്റിയ ചെറുപയര്‍ ഇടുക. അതിനു ശേഷം നന്നായി ഇളക്കി എടുക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.