സോണിയ ഗാന്ധി അടുത്ത ചൊവ്വാഴ്ച്ച വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരാകണം

സോണിയ ഗാന്ധി അടുത്ത ചൊവ്വാഴ്ച്ച വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരാകണം

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധി ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. നേരത്തെ തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമന്‍സ് അയച്ചിരുന്നു.

ഇന്നലെ മൂന്ന് മണിക്കൂറോളം സോണിയയെ ചോദ്യം ചെയ്തിരുന്നു. സോണിയാ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ചാണ് ഉച്ചയോടെ ചോദ്യം ചെയ്ത് വിട്ടയച്ചത്. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ചോദ്യം ചെയ്യല്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് സോണിയ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തുന്നത്.

നേരത്തേ, ജൂണ്‍ എട്ടിന് ഹാജരാകാനാണ് സോണിയയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കൊറോണ രോഗബാധിതയായതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് സോണിയ അറിയിച്ചിരുന്നു. ഇതിനിടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി വിശദമായി ചോദ്യം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.