കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെയും പീഡനങ്ങളെയും വിമര്‍ശിച്ച വിദേശ മാധ്യമപ്രവര്‍ത്തകയെ താലിബാന്‍ കസ്റ്റഡിയിലെടുത്തു. താലിബാന്റെ ഫാസിസത്തിനെതിരേ പ്രതികരിച്ച ലിന്‍ ഒ ഡോണലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഒടുവില്‍ മാപ്പപേക്ഷ എഴുതി നല്‍കിയതോടെയാണ് ഇവരെ മോചിപ്പിക്കാന്‍ താബിലാന്‍ തയാറായത്.
കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായും, ലൈംഗിക അടിമകളായി ഉപയോഗിക്കുന്നുവെന്നും ലിന്‍ ഒ ഡോണല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് പറയാനും, നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കാനും തീവ്രവാദ സംഘടന ഭീഷണിപ്പെടുത്തിയതായി വിദേശ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ടേക്കുമെന്ന് ഭയന്ന ലിന്‍ ഫാസിസത്തിനെതിരേ സന്ധി ചെയ്യുകയും ക്ഷമാപണം നടത്തുകയുമായിരുന്നു. തടവില്‍ നിന്ന് മോചിതയായ ലിന്‍ ഭീഷണി ഭയന്ന് രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് പോയതായി റിപ്പോര്‍ട്ട് ഉണ്ട്. 20 വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായ ഒരു യുദ്ധ പത്രപ്രവര്‍ത്തകയാണ് ലിന്‍. അവരുടെ റിപ്പോര്‍ട്ടുകളെല്ലാം വളരെയധികം പ്രശസ്തമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.