ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഫോര്‍ഡ്

ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഫോര്‍ഡ്

മുംബൈ: ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ്. 4,000ല്‍ അധികം ജോലിക്കാരെ ഒഴിവാക്കാനാണ് പദ്ധതി. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം സംഭവിച്ചേക്കാമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് വലിയ തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നത്.

ചെലവ് കുറയ്ക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 31,000 തൊഴിലാളികളാണ് യുണൈറ്റഡ് സ്റ്റേറ്റ്സില്‍ കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്നത്.

എഞ്ചീനീയറിങ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലുള്ള വൈറ്റ് കോളര്‍ ജീവനെക്കാരെയാണ് കമ്പനി പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നത്. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഫോര്‍ഡിന്റെ ഓഹരികള്‍ ഒരു ശതമാനത്തിലേറെ ഉയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.