ഐസ്വാള്‍: കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരേ ബിജെപി നല്‍കിയ പരാതിയില്‍ കോടതി ശിക്ഷ വിധിച്ചപ്പോള്‍ പണി കിട്ടിയത് ബിജെപിക്ക് തന്നെ. മിസോറാമിലാണ് സംഭവം. അവിടുത്തെ ബിജെപിയുടെ ഏക എംഎല്‍എയാണ് ഇപ്പോള്‍ അഴിമതിക്കേസില്‍ ജയിലിലായത്. ബുദ്ധ ധന്‍ ചക്മ എന്ന എംഎല്‍എയ്ക്കാണ് കോടതി കഠിന തടവ് വിധിച്ചത്.
പത്തു വര്‍ഷം മുമ്പ് ബുദ്ധ ധന്‍ ചക്മ കോണ്‍ഗ്രസിന്റെ എംഎല്‍എയായിരുന്നു. അന്ന് എംഎല്‍എയ്‌ക്കെതിരേ പരാതി നല്‍കിയത് ബിജെപിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും നിലവിലെ പ്രസിഡന്റുമായിരുന്ന വന്‍ലാഹ്‌മുവാകയാണ്. രാഷ്ട്രീയ എതിരാളിയായിരുന്നപ്പോള്‍ നല്‍കിയ പരാതിയില്‍ ഇപ്പോള്‍ തങ്ങളുടെ ഏക എംഎല്‍എ ജയിലിലായതിന്റെ ഞെട്ടലിലാണ് ബിജെപി.
മന്ത്രിയായിരിക്കെ 2017 ല്‍ രാജിവെക്കുകയും പിന്നാലെ ബിജെപിയില്‍ ചേരുകയുമായിരുന്നു ചക്മ. ബിജെപി ടിക്കറ്റില്‍ എംഎല്‍എ ആയതോടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറമിലെ 40 അംഗ നിയമസഭയിലെ ഏക ബിജെപി അംഗവുമായി അദേഹം മാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.