കടമെടുപ്പ് പരിധി:കേന്ദ്ര തീരുമാനത്തിനെതിരേ കേരളം സുപ്രീം കോടതിയിലേക്ക്

കടമെടുപ്പ് പരിധി:കേന്ദ്ര തീരുമാനത്തിനെതിരേ കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം : കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ കേന്ദ്ര തീരുമാനത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കാന്‍ കേരളം. കേന്ദ്രം കടുപിടുത്തം തുടരുകയാണെങ്കില്‍ ഭരണഘടനാവകാശങ്ങള്‍ മുന്‍നിര്‍ത്തി നീങ്ങാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.

അതേസമയം അഞ്ച് ശതമാനം ജിഎസ്ടി നടപ്പിലാക്കില്ലെന്ന കേരളത്തിന്റെ പ്രഖ്യാപനം നിയമപ്രശ്നവും കേന്ദ്രത്തിന്‍റെ കൂടുതല്‍ എതിര്‍പ്പിനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ കൈവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ നിലപാട് കടുപ്പിക്കുകയാണ് കേരളം.

കടുത്ത സാമ്പത്തിക പ്രതിസന്ധി മുന്നില്‍ നില്‍ക്കെ കേന്ദ്രം വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കില്‍ ഇനി നിയമവഴി തേടാനാണ് നീക്കം. കിഫ്ബി, പെന്‍ഷന്‍ കമ്പനി വായ്പകളെ പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന്റെ ഭരണഘടനാവകാശങ്ങള്‍ക്ക് മേല്‍ കേന്ദ്രത്തിന് കടന്നുകയാറാനാകില്ലെന്നാണ് കേരളത്തിന്റെ വാദം.

എന്നാല്‍ കിഫ്ബി, പെന്‍ഷന്‍ വായ്പകള്‍ക്കെതിരായ സിഎജി നിഗമനങ്ങള്‍ കോടതിയില്‍ തിരിച്ചടിയാകുമോ എന്നും ആശങ്കയുണ്ട്. നിത്യോപയോഗ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം ജിഎസ്ടി നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. .എന്നാല്‍ പ്രഖ്യാപനത്തിന്റെ പ്രായോഗികതയില്‍ സംശയമുയരുകയാണ്. ജിഎസ്‌ടി കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ബാധ്യസ്ഥരല്ലെന്ന സുപ്രീംകോടതി വിധിയാണ് കേരളത്തിന്റെ പ്രഖ്യാപനത്തിന് ആധാരം. എന്നാല്‍ അഞ്ച് ശതമാനം ജിഎസ്ടിയിലെ സംസ്ഥാന വിഹിതമായ
2.5 ശതമാനം വേണ്ടെന്ന് വയ്ക്കാനേ കേരളത്തിനാകൂ എന്നാണ് ജിഎസ്ടി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്രത്തന്റെ വിഹിതം കേരളത്തിന് തടുക്കാനാവില്ല. ഇതോടെ കേരളത്തിന്റെ ജിഎസ്ടി വിഹിതം ഇനിയും കുറയും. അന്തര്‍ സംസ്ഥാന വ്യാപാരങ്ങളെ അടക്കം ഇത് ബാധിക്കുമെന്നും വിഗ്ധര്‍ പറയുന്നു. ജിഎസ്ടി ചുമത്തി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വസ്തുക്കള്‍ക്ക് കേരളത്തില്‍ എങ്ങനെ നികുതി ഒഴിവാക്കാനാകും എന്നാണ് ചോദ്യം. അഞ്ച് ശതമാനം ജിഎസ്ടി നടപ്പാക്കില്ലെന്നാണ് പ്രഖ്യാപനമെങ്കിലും പാൽ ഉൽപന്നങ്ങൾക്ക് ചുമത്തിയ ജിഎസ്ടിയില്‍ മാറ്റമുണ്ടായേക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.