പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് 1059 കടുവകള്‍ ചത്തു; ഏറ്റവും കൂടുതല്‍ മധ്യപ്രദേശിൽ

പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് 1059 കടുവകള്‍ ചത്തു; ഏറ്റവും കൂടുതല്‍ മധ്യപ്രദേശിൽ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ചത്തത് 1059 കടുവകള്‍. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കടുവകള്‍ ചത്തത്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടത്.

2022 ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്ക് പ്രകാരം 75 കടുവകളാണ് രാജ്യത്ത് ചത്തത്. 2021 ൽ 127 കടുവകള്‍ ചത്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുടുതല്‍ കടുവകള്‍ ചത്തത് 2021 ലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ഏറ്റവും കുടുതല്‍ കടുവ സംരക്ഷണ കേന്ദ്രമുള്ള മധ്യപ്രദേശില്‍ പത്തു വര്‍ഷത്തിനിടെ 270 കടുവകളാണ് ചത്തത്.

മഹാരാഷ്ട്ര 183, കര്‍ണാടക 150, ഉത്തരാഖണ്ഡ് 96, അസം 72, തമിഴ്‌നാട് 66, ഉത്തര്‍പ്രദേശ് 56, കേരളം 55, രാജസ്ഥാന്‍ 25, ബിഹാര്‍ 17, പശ്ചിമബംഗാള്‍ 13, ഛത്തീസ്ഗഢ് 11 എന്നിങ്ങനെയാണ് കണക്കുകള്‍.

കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ മധ്യപ്രദേശില്‍ 68 കടുവകള്‍ ചത്തപ്പോള്‍ മഹാരാഷ്ട്രയില്‍ ഈ കാലയളവില്‍ 42 കടുവകള്‍ ചത്തു. 2018 ലെ കടുവ സെന്‍സസ് അനുസരിച്ച്‌ ഏറ്റവും കൂടുതല്‍ കടുവകളുള്ള സംസ്ഥാനങ്ങള്‍ മധ്യപ്രദേശും കര്‍ണാടകയുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.