ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 30 ശനിയാഴ്ച

ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 30 ശനിയാഴ്ച

അയർലണ്ട്: ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 30 ശനിയാഴ്ച നടക്കും. കൗണ്ടി മയോയിലുള്ള
ക്രോഗ് പാട്രിക് മലയുടെ ബേസ് സെൻ്ററിലെ ഗ്രോട്ടോയിൽ രാവിലെ 8 മണിക്ക് വിശുദ്ധ കുർബാന ആരംഭിക്കും. തുടർന്ന് മലകയറ്റം.



അയർലണ്ടിൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ സെൻ്റ് പാട്രിക്കിൻ്റെ പാദ സ്പർശമേറ്റ മലനിരകളിലേയ്ക്ക് അഞ്ചാം നൂറ്റാണ്ടു മുതൽ തീർത്ഥാടകർ പ്രവഹിച്ചിരുന്നു. സമുദ്ര നിരപ്പിൽനിന്ന് രണ്ടായിരത്തി അഞ്ഞൂറ്റി ഏഴ് അടി ഉയരമുള്ള സമുദ്ര തീരത്തുള്ള മനോഹരമായ മലയിൽ സെൻ്റ് പാട്രിക് നാപ്പതു ദിവസം ഉപവാസത്തിൽ കഴിഞ്ഞുവെന്ന് വിശ്വസിക്കപ്പെടുന്നു. ‘റീക്ക് സൺഡേ’ എന്നറിയപ്പെടുന്ന ജൂലൈ മാസത്തിലെ അവസാന ഞായറാഴചയോടനുബന്ധിച്ചും അല്ലാതെയും ആയിരക്കണക്കിനു വിശ്വാസികൾ വ്രത ശുദ്ധിയോടെ നഗ്ന പാദരായി വിശുദ്ധ മലനിരകൾ കയറുന്നു.



ഡബ്ലിൻ സീറോ മലബാർ സഭയുടെ പിതൃവേദിയാണ് തീർത്ഥാടനത്തിനു നേതൃത്വം നൽകുന്നത്. തീർത്ഥാടനത്തോടനുബന്ധിച്ച് ജൂലൈ 22 മുതൽ വൈകുന്നേരം 9 നു നൊവേനയും പ്രാർത്ഥനയും നടന്നു വരുന്നു.
ഏവരേയും തീർത്ഥാടനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും, തീർത്ഥാടകർ ശനിയാഴ്ച രാവിലെ 8 മണിക്ക് ക്രോഗ് പാട്രിക് ബേസ് സെൻ്ററിൽ ഒത്തു കൂടണമെന്നും സഭാ നേതൃത്വം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ബെന്നി ജോൺ - 087 323 6132, ജെയ്സൺ ജോസഫ് - 087 134 8726, ബിനു തോമസ് - 089 237 4070.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.