സെല്‍ഫിയെടുക്കാനും കാഴ്ച്ച കാണാനും ജനം തടിച്ചുകൂടി; അപകടം പതിവായതോടെ തുറന്ന പാലം അടച്ചു

സെല്‍ഫിയെടുക്കാനും കാഴ്ച്ച കാണാനും ജനം തടിച്ചുകൂടി; അപകടം പതിവായതോടെ തുറന്ന പാലം അടച്ചു

ലോസ് ഏഞ്ചല്‍സ്: അമേരിക്കയില്‍ ലോസ് ഏഞ്ചല്‍സില്‍ പൈതൃക വാസ്തുശില്പകലയില്‍ നിര്‍മിച്ച പാലം ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കകം അടച്ചുപൂട്ടി. കാഴ്ച്ചകള്‍ കാണാനും സെല്‍ഫി എടുക്കാനും വാഹന അഭ്യാസങ്ങള്‍ക്കുമൊക്കെയായി ആളുകള്‍ തടിച്ചുകൂടി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പാലം അടയ്ച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

588 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് നവീകരിച്ച പാലം ജൂലൈ 10നാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ചരിത്രപ്രസിദ്ധമായ ലോസ് ഏഞ്ചല്‍സ് നദിക്ക് മുകളിലൂടെ ഈസ്റ്റ് സൈഡുമായി ബന്ധിപ്പിക്കുന്നതിന് നിര്‍മിച്ച പാലം പക്ഷെ ആളുകള്‍ വിനോദ സഞ്ചാരത്തിനും ഉല്ലാസത്തിനുമുള്ള ഇടമായാണ് സ്വീകരിച്ചത്. പാലത്തിന്റെ അലങ്കാര ലൈറ്റുകളും മനോഹരമായ ദൂരക്കാഴ്ച്ചകളുമൊക്കെ ആളുകളെ ആകര്‍ഷിക്കുന്നതായിരുന്നു.

ഇരുചക്ര വാഹനക്കാരും കാറുകളും പാലത്തില്‍ അഭ്യാസങ്ങള്‍ കാണിച്ചു തുടങ്ങിയതാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കിയത്. സ്്റ്റഡിംഗ് നടത്തി ബൈക്കുകള്‍ ആളുകളുടെ നേര്‍ക്ക് പാഞ്ഞുകയറുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അശ്രദ്ധമായി കാറുകള്‍ ചീറി പായുന്നതും അനധികൃത പാര്‍ക്കിംഗുമൊക്കെ അപകടങ്ങള്‍ക്ക് കളമൊരുക്കി.



പലതവണ പാലം അടച്ചിട്ട് ആളുകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും തുറക്കുമ്പോള്‍ കാര്യങ്ങള്‍ പഴയതുപോലെയാകും. ശാശ്വതമായ പരിഹാരം കാണാതെ ഇനി തുറക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് അധികൃതര്‍.

പാലത്തില്‍ ക്യാമറകള്‍ രാത്രി വിളക്കുകള്‍, സുരക്ഷാ വേലികള്‍ എന്നിവ സ്ഥാപിക്കാനായാല്‍ കുറ്റകൃത്യങ്ങള്‍ ഒരു പരിധിവരെ തടയാനാകുമെന്ന് പൊലീസ് കരുതുന്നു. ഒപ്പം പാലത്തില്‍ വാഹനങ്ങള്‍ക്ക് വേഗനിയന്ത്രണം കൊണ്ടുവരാനും ആലോചനയുണ്ടെന്ന് പൊലീസ് മേധാവി മൈക്കല്‍ മൂര്‍ പറഞ്ഞു. 84 വര്‍ഷം പഴക്കമുള്ള ആര്‍ട്ട് ഡെക്കോ പാലത്തിന് ബലക്ഷയം കണ്ടതോടെയാണ് പാലം പുതുക്കി പണിതത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.