നോട്ടുകെട്ടില്‍ കുടുങ്ങിയ പാര്‍ഥ ചാറ്റര്‍ജിയുടെ മന്ത്രി സ്ഥാനം തെറിച്ചു; പാര്‍ട്ടി പദവിയില്‍ നിന്നും മാറ്റിയേക്കും

നോട്ടുകെട്ടില്‍ കുടുങ്ങിയ പാര്‍ഥ ചാറ്റര്‍ജിയുടെ മന്ത്രി സ്ഥാനം തെറിച്ചു; പാര്‍ട്ടി പദവിയില്‍ നിന്നും മാറ്റിയേക്കും

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും വ്യവസായ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ ബംഗാള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി മമത ബാനര്‍ജി ഏറ്റെടുത്തു. അധ്യാപക നിയമന കോഴക്കേസില്‍ പാര്‍ഥ ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറി ജനറല്‍ സ്ഥാനത്തു നിന്നും പാര്‍ഥയെ മാറ്റിയേക്കുമെന്നാണ് സൂചന. പാര്‍ഥയെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും പുറത്താക്കണമെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആവശ്യപ്പെട്ടിരുന്നു.

വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മിഷന്‍ വഴി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക-അനധ്യാപക തസ്തികകളില്‍ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതില്‍ കൈക്കൂലി വാങ്ങിയെന്നാണ് പര്‍ഥയ്ക്കെതിരേയുള്ള ആരോപണം.

നേരത്തെ പാര്‍ഥയുടെ സഹായിയായ നടി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 20 കോടിയുടെ നോട്ടുകെട്ടുകള്‍ ഇഡി പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ഥയേയും ഇ.ഡി അറസ്റ്റ് ചെയ്തത്.

അര്‍പ്പിതയുടെ രണ്ട് ഫ്ളാറ്റുകളില്‍നിന്നായി ഇഡി ഇതുവരെ 50 കോടി രൂപയും അഞ്ചു കിലോ സ്വര്‍ണവും വിദേശ കറന്‍സിയും കണ്ടെടുത്തു. രണ്ടാമത്തെ ഫ്ളാറ്റില്‍നിന്ന് കണ്ടെടുത്ത 29 കോടി രൂപ പാര്‍ഥയുടെതാണെന്ന് അര്‍പ്പിത ഇ.ഡിയോട് വെളിപ്പെടുത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.