'രാജ്യത്ത് ഒരു കോടിയോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു; ആരാണ് ഉത്തരവാദി?': കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി എം.പി

'രാജ്യത്ത് ഒരു കോടിയോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു; ആരാണ് ഉത്തരവാദി?': കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ വീണ്ടും വിമര്‍ശനവുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി രംഗത്ത്. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയെക്കുറിച്ചാണ് ഇന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

'പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ ഈ കണക്കുകള്‍ തൊഴിലില്ലായ്മയുടെ അവസ്ഥയാണ് പറയുന്നത്. എട്ടു വര്‍ഷത്തിനിടെ 22 കോടി യുവാക്കള്‍ കേന്ദ്ര വകുപ്പുകളില്‍ ജോലിക്ക് അപേക്ഷിച്ചപ്പോള്‍ ഏഴ് ലക്ഷം പേര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിച്ചത്. രാജ്യത്ത് ഒരു കോടിയോളം അനുവദിച്ച തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ ആരാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദി' എന്നാണ് വരുണിന്റെ ചോദ്യം.



ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് വരുണ്‍ ഗാന്ധി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപ മുടക്കിയിട്ടും ഗംഗാ നദി എന്തുകൊണ്ടാണ് മലിനമാകുന്നത് എന്ന് ചോദ്യവുമായി അദ്ദേഹം ട്വിറ്ററില്‍ രംഗത്തുവന്നിരുന്നു.

യു.പിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെ‍യ്ത ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയില്‍ ദിവസങ്ങള്‍ക്കകം കുഴികള്‍ രൂപപ്പെട്ടപ്പോളും സര്‍ക്കാറിനെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. 15,000 കോടി ചെലവില്‍ നിര്‍മിച്ച എക്സ്പ്രസ് വേയ്ക്ക് അഞ്ച് ദിവസത്തെ മഴ താങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്‍റെ ഗുണനിലവാരത്തെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉയരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.