ഗുവാഹത്തി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന 11 പേരെ ആസാമില്‍ കസ്റ്റഡിയില്‍. തീവ്രവാദ സംഘടനയായ അന്‍സാറുല്ല ബംഗ്ലാ ടീമുമായും അല്‍-ഖ്വയ്ജയുമായും പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.
അന്‍സറുല്ല ബംഗ്ല ടീമുമായി ഇവര്‍ സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായി കണ്ടെത്തിയതായി മോറിഗാവ് എസ്പി പറഞ്ഞു. അതേസമയം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മൊറിയാബാരിയില്‍ മദ്രസ നടത്തുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
മുസ്തഫ, അഫ്സറുദ്ദീന്‍ ഭുയ്യ, അബ്ബാസ് അലി എന്നിവരാണ് അറസ്റ്റിലായത്. മുസ്തഫ മോറിഗാവില്‍ ജാമിഉല്‍ ഹുദാ മദ്രസ നടത്തുന്നയാളാണ്. പ്രതികള്‍ക്കെതിരെ യുഎപിഎ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
സഹരിയാഗോണിലെ ജാമിഉല്‍ ഹുദാ മദ്രസ എന്ന കെട്ടിടം പൊലീസ് സീല്‍ ചെയ്തു. കസ്റ്റഡിയിലെടുത്തവരില്‍ നിന്ന് നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങളും കുറ്റകരമായ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായി അന്വേഷണം നടക്കുകയാണെന്ന് എസ്പി അപര്‍ണ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.