മിശ്രവിവാഹിതര്‍ക്ക് ധനസഹായം; 12.51 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

മിശ്രവിവാഹിതര്‍ക്ക് ധനസഹായം; 12.51 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവന്തപുരം: മിശ്രവിവാഹിതര്‍ക്ക് ധനസഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മാര്‍ച്ച് 2021 വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4,170 മിശ്രവിവാഹിതര്‍ക്കായി 12.51 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. സാമൂഹ്യ നീതി വകുപ്പാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതര്‍ക്കായി (എസ്സി/ എസ്ടി വിഭാഗത്തില്‍പ്പെട്ടവരല്ലാത്ത) 30,000 രൂപ സഹായധനം അനുവദിച്ചത്.

ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവയെ ചുമതലപ്പെടുത്തി. ധനസഹായത്തിനായി അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കേറ്റ്, ആധാര്‍ അല്ലെങ്കില്‍ വോട്ടേഴ്സ് ഐ.ഡി എന്നിവ രേഖകളായി സമര്‍പ്പിക്കണം. ഈ ധനസഹായം വിനിയോഗിക്കേണ്ടത് സംരംഭം തുടങ്ങാനോ, ഭൂമിയോ വീടോ വാങ്ങാനോ ആണ് .

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 485 അപേക്ഷകര്‍ക്കായി സര്‍ക്കാര്‍ 1.45 കോടി രൂപ നീക്കി വച്ചിരുന്നു. എന്നാല്‍ 4,170 അപേക്ഷകര്‍ ഇനിയുമുണ്ടെന്ന സാമൂഹ്യ നീതി വകുപ്പിന്റെ കണക്കുകള്‍ പ്രകാരമാണ് പുതിയ ധനസഹായ തുക അനുവദിച്ചത്.

ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള ജില്ല ആലപ്പുഴയാണ്. 833 മിശ്രവിവാഹിതരാണ് ധനസഹായത്തിനായി അപേക്ഷിച്ചിരിക്കുന്നത്. 784 അപേക്ഷകരുമായി തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. മലപ്പുറത്താണ് ഏറ്റവും കുറവ് അപേക്ഷകര്‍. 37 ദമ്പതികളാണ് ഇവിടുത്തെ അപേക്ഷകര്‍.

അതേസമയം മിശ്രവിവാഹത്തെപ്പറ്റി പല സമുദായങ്ങള്‍ക്കും വിരുദ്ധ അഭിപ്രായമാണ് ഉളളത്. കാരണം മിശ്രവിവാഹത്തിന്റെ മറവില്‍ ലൗ ജിഹാദ് പോലുള്ള തീവ്രവാദ സംഘടനകളുടെ ദുരുപയോഗങ്ങളും നടക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.