കടുത്ത ചൂട്; ടൈ ധരിക്കുന്നത് ഒഴിവാക്കി സ്‌പെയിന്‍

കടുത്ത ചൂട്; ടൈ ധരിക്കുന്നത് ഒഴിവാക്കി സ്‌പെയിന്‍

മാഡ്രിഡ്: ചൂട് രൂക്ഷമായതോടെ പൊതു-സ്വകാര്യ തൊഴില്‍ മേഖലകളില്‍ വസ്ത്രത്തോടൊപ്പം ടൈ ധരിക്കുന്നത് ഒഴിവാക്കാന്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആഹ്വാനം ചെയ്തു. ചൂടില്‍ നിന്നുള്ള ഊര്‍ജ്ജിത സംരക്ഷണ നടപടി എന്ന നിലയിലാണ് ആഹ്വാനം. വെള്ളിയാഴ്ച്ച മാഡ്രിഡില്‍ 39 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഉയര്‍ന്ന താപനില. ഏതാനം ആഴ്ച്ചകളായി സ്‌പെയിനില്‍ റെക്കോഡ് താപനിലയാണ് രേഖപ്പെടുത്തുന്നത്.

ആഹ്വാനം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സാഞ്ചസ് ടൈ ധരിക്കാതെയാണ് പ്രത്യക്ഷപ്പെട്ടത്. തന്റെ സഹപ്രവര്‍ത്തകരും പൊതു ഇടങ്ങളില്‍ ജോലി ചെയ്യുന്നവരും ഇത് ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച്ച മുതല്‍ ഇത് നിലവില്‍ വരും. ഈ ആഴ്ച ആദ്യം ഫ്രാന്‍സിലും സമാനമായ ആഹ്വാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.

ആദ്യമായല്ല ചൂടിനെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങള്‍ ഇത്തരം ആഹ്വാനങ്ങള്‍ നടപ്പാക്കിയിട്ടുള്ളത്. 2011 ല്‍ ജപ്പാനില്‍ കടുത്ത ഉഷ്ണകാലത്ത് സൂപ്പര്‍ കൂള്‍ ബിസ് എന്ന പേരില്‍ കാമ്പെയിന്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നിലനില്‍ത്തുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തു. അതേപോലെ ഇംഗ്ലണ്ടില്‍ ചൂട് കൂടിയ സമയത്ത് ഹൗസ് ഓഫ് കോമണ്‍സില്‍ സ്യൂട്ട് ജാക്കറ്റ് ഒഴിവാക്കാനുള്ള ആഹ്വാനവും ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.