മങ്കിപോക്‌സ്; ന്യൂയോര്‍ക്കില്‍ ദുരന്ത അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

മങ്കിപോക്‌സ്; ന്യൂയോര്‍ക്കില്‍ ദുരന്ത അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: മങ്കിപോക്‌സ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ വെള്ളിയാഴ്ച രാത്രി സംസ്ഥാനത്ത് ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ ന്യൂയോര്‍ക്കില്‍ പ്രഖ്യാപനം പ്രാബല്യത്തില്‍ വന്നു. ബോധവത്കരണം, നിര്‍ബന്ധിത വാക്‌സിനേഷന്‍, പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമാക്കല്‍, രോഗവ്യാപനം തടയല്‍ തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കുമെന്ന് ഹോച്ചുള്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് കമ്മീഷണര്‍ ഓഫ് ഹെല്‍ത്ത് മങ്കിപോക്‌സ് 'പൊതുജനാരോഗ്യത്തിന് ആസന്നമായ ഭീഷണി' ആയി പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം. ഉറവിടം വ്യക്തമല്ലാത്ത കുരങ്ങുപ്പനി കേസുകള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തെന്ന് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയ ശേഷം നടത്തിയ ട്വീറ്റില്‍ ഹോച്ചള്‍ കുറിച്ചു.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മങ്കിപ്പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാനമാണ് ന്യൂയോര്‍ക്ക്. സെന്റര്‍സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിട്ട ഡാറ്റ അനുസരിച്ച് വെള്ളിയാഴ്ച്ച വരെ ന്യൂയോര്‍ക്കില്‍ 1,345 കുരങ്ങുപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗ ലക്ഷണങ്ങള്‍ കാണിക്കുന്ന നാലില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തെത്തും ഹോച്ചുള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.