കോണ്‍ഗ്രസ് എംഎല്‍എമാരുടെ കാറില്‍ നിന്ന് കോടികള്‍ പിടിച്ചെടുത്തു; ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് എംഎല്‍എമാരുടെ കാറില്‍ നിന്ന് കോടികള്‍ പിടിച്ചെടുത്തു; ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കമെന്ന് കോണ്‍ഗ്രസ്

റാഞ്ചി: ബംഗാളില്‍ വെച്ച് മൂന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ കാറില്‍ നിന്ന് വന്‍ തുക കണ്ടെത്തി. ബംഗാള്‍ പൊലീസാണ് മൂന്ന് എംഎല്‍എമാരെ കസ്റ്റഡിയിലെടുത്തത്. ജാര്‍ഖണ്ഡില്‍ ഭരണം നടത്തുന്ന സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായുള്ള നീക്കമാണിതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ബംഗാളിലെ ഹൗറയില്‍ വെച്ചാണ് ജാര്‍ഖണ്ഡ് എംഎല്‍എമാരായ ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കച്ച്ചാപ്പ്, നമന്‍ ബിക്സല്‍ കൊങ്കാരി എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് പണം കണ്ടെത്തിയത്. പണം കണ്ടെത്തിയെന്ന വിവാദം സൃഷിക്കുന്നത് ഹേമന്ത് സോറന്‍ സര്‍ക്കാരിനെ താഴെയിറക്കാനാണെന്നും അതില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിനും പങ്കുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, എംഎല്‍എമാരെ ചോദ്യം ചെയ്ത് വരികയാണെന്ന് ഹൗറ പൊലീസ് സൂപ്രണ്ട് സ്വാതി ഭംഗലിയ പറഞ്ഞു. ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുപ്പക്കാരിയുടെ വീട്ടില്‍ നിന്ന് കോടികള്‍ പിടിച്ച സംഭവത്തില്‍ തൃണമൂല്‍ സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ സ്വന്തം എംഎല്‍എമാരെ പണവുമായി പിടികൂടിയതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.