ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം: ഭാരോദ്വഹനത്തില്‍ ചരിത്രമെഴുതി ജെറെമി ലാല്‍റിനുങ്ക

 ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം: ഭാരോദ്വഹനത്തില്‍ ചരിത്രമെഴുതി ജെറെമി ലാല്‍റിനുങ്ക

ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണ നേട്ടം. പുരുഷ വിഭാഗത്തിന്റെ ഭാരോദ്വഹനത്തില്‍ 67 കിലോ വിഭാഗത്തില്‍ ജെറിമി ലാല്‍റിനുങ്ക സ്വര്‍ണം നേടി. ഇന്ത്യയുടെ രണ്ടാം സ്വര്‍ണവും അഞ്ചാം മെഡല്‍ നേട്ടവുമാണിത്. ഇന്നലെ വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരഭായ് ചാനു സ്വര്‍ണ്ണം നേടിയിരുന്നു. മിസോറാമിലെ ഐസ്വാള്‍ സ്വദേശിയാണ് ജെറെമി.

ജെറെമിയുടെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമാണിത്. വെറും 19 വയസ് മാത്രമാണ് ജെറെമിയുടെ പ്രായം. ആകെ 300 കിലോ ഉയര്‍ത്തിയാണ് താരം ഒന്നാമതെത്തിയത്. സ്‌നാച്ചില്‍ 140 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 160 കിലോയും ഉയര്‍ത്താന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചു. 140 കിലോ ഉയര്‍ത്തിയതോടെ ജെറെമി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതിയ റെക്കോഡ് എഴുതിച്ചേര്‍ത്തു.

293 കിലോ ഉയര്‍ത്തിയ സമോവയുടെ വായ്പാവ നേവോ ഇയാനെ വെള്ളിയും 290 കിലോ ഉയര്‍ത്തിയ നൈജീരിയയുടെ എഡിഡിയോങ് ജോസഫ് ഉമോവഫിയ വെങ്കലവും നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.