കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ബേബി പെരിമാലില്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

 കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ബേബി പെരിമാലില്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

കോഴിക്കോട്: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ബേബി പെരിമാലില്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. 64 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തിലായിരുന്നു അന്ത്യം. കോഴിക്കോട് നിന്ന് വീട്ടിലേക്ക് വരുന്ന വഴി മണാശേരിയില്‍ വച്ച് എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ നിര്‍ത്താതെ പോയി.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്‌കാരം ഓഗസ്റ്റ് മൂന്ന് ബുധനാഴ്ച തിരുവമ്പാടി സേക്രഡ് ഫൊറോനാ പള്ളിയിൽ.

ഇന്നലെ കെസിബിസി സംഘടിപ്പിച്ച ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് മടങ്ങവേ ആയിരുന്നു അന്ത്യം.

അപകടത്തില്‍പ്പെട്ട അദ്ദേഹത്തെ കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായിരുന്നു അന്തരിച്ച ബേബി പെരിമാലില്‍. സഭക്കും സമുദായത്തിനും വേണ്ടി അക്ഷീണം അധ്വാനിച്ച അദ്ദേഹത്തിന്റെ നിര്യാണം നികത്താനാവാത്ത നഷ്ടമാണ്.

ഭാര്യ: സാലി, മക്കള്‍: സോണിയ,ഡാനിയ, ജൂലിയ, മരുമക്കള്‍ :ലിജില്‍, സുബിന്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.