ന്യൂഡല്‍ഹി: തമിഴ്‌നാട് കേഡര്‍ ഐ.പി.എസ് ഓഫീസറും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഡയറക്ടര്‍ ജനറലുമായ സഞ്ജയ് അറോറ ഇന്ന് ഡല്‍ഹി പൊലീസ് കമ്മിഷണറായി ചുമതലയേല്‍ക്കും. നിലവിലെ കമ്മിഷണറായ രാകേഷ് അസ്താന വിരമിച്ച ഒഴിവിലാണ് നിയമനം. 2025 ജൂലൈ 31വരെയാണ് സഞ്ജയ് അറോറയുടെ കാലാവധി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് സഞ്ജയ് അറോറ ഡല്‍ഹി പൊലീസിന്റെ തലവനായി എത്തുന്നതെന്നാണ് സൂചന. ജയ്പൂരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ടിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ബിരുദം നേടിയ അറോറ വീരപ്പന്‍ സംഘത്തിനെതിരായ ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായിരുന്നു.
2000 മുതല്‍ രണ്ട് വര്‍ഷം മസൂറിയിലെ സേന അക്കാഡമിയില്‍ ഇന്‍സ്ട്രക്ടര്‍ ആയിരുന്നു. 2002 മുതല്‍ രണ്ട് വര്‍ഷം കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മിഷണറായി സേവനം അനുഷ്ടിച്ചു. വിജിലന്‍സ് ആന്‍ഡ് കറപ്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, എ.ഡി.ജി.പി തമിഴ്‌നാട് പൊലീസ് (ഓപ്പറേഷന്‍), (അഡ്മിനിസ്ട്രഷന്‍) എന്നീ നിലയിലും പ്രവര്‍ത്തിച്ചു. 1991ല്‍ എന്‍.എസ്.ജിയില്‍ നിന്ന് പരിശീലനം നേടിയിട്ടുണ്ട്. ബി.എസ്.എഫ്, സി.ആര്‍.പി.എഫ് തുടങ്ങിയ സേനകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2004ല്‍ സ്തുത്യര്‍ഹ സേവനത്തിനുളള പൊലീസ് മെഡല്‍, 2014ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍, യു.എന്‍ സമാധാന പരിപാലന മെഡല്‍, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ധീരതയ്ക്കുള്ള മെഡല്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിക്ക് തമിഴ്പുലികളുടെ ആക്രമണഭീഷണി നേരിട്ടിരുന്ന കാലത്ത് സഞ്ജയ് അറോറയുടെ നേതൃത്വത്തിലാണ് സ്‌പെഷ്യല്‍ സെക്യൂരിറ്റി ഗ്രൂപ്പിന് (എസ്.എസ്.ജി) രൂപം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.