രാത്രിയില്‍ ചോറ് കഴിച്ചാല്‍ വീണ്ടും ഭാരം വര്‍ധിക്കുമെന്നാണ് പൊതുവെയുള്ള ധാരണ. ചോറ് കാര്‍ബോഹൈഡ്രേറ്റ് വിഭാഗത്തില്‍ വരുന്നതുകൊണ്ടാണ് ഇത്. എന്നാല്‍ രാത്രി ചോറ് ഒഴിവാക്കുന്നത് നല്ലതാണോ എന്നതിന് ഉത്തരം നല്‍കുകയാണ് ലൈഫ് സ്‌റ്റൈല്‍ കോച്ച് ലൂക്ക് കുട്ടീഞ്ഞോ.
ലൂക്കിന്റെ അഭിപ്രായത്തില്‍ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കരുതെന്നാണ്. അത്താഴം ആ ദിവസത്തിലെ ഏറ്റവും കനം കുറഞ്ഞ ഭക്ഷണമായിരിക്കണം. അതിലൂടെ ശരീരത്തിന് വിശ്രമം ലഭിക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും സാധിക്കും. എന്നാല്‍ കട്ടി കുറഞ്ഞത് എന്നതിനര്‍ഥം കാര്‍ബോഹൈഡ്രേറ്റ് പാടില്ല എന്നതല്ലെന്ന് ലൂക്ക് പറയുന്നു.
ഉറങ്ങുന്ന സമയത്ത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും പുനരുജ്ജീവനത്തിനും കോശ വളര്‍ച്ചയ്ക്കും കാര്‍ബോ ഹൈഡ്രേറ്റുകളില്‍ നിന്നുള്ള ഊര്‍ജം ആവശ്യമാണ്. ഈ ഊര്‍ജം ലഭിക്കാത്തപ്പോള്‍ കൊഴുപ്പ് സംഭരണം വര്‍ധിപ്പിക്കുന്നു. കൊഴുപ്പ് ഇല്ലാതാക്കാനുള്ള പ്രക്രിയ ഉറങ്ങുമ്പോഴാണ് പ്രവര്‍ത്തിക്കുന്നത് വ്യായാമം ചെയ്യുമ്പോള്‍ അല്ലെന്നുമാണ് ലൂക്കിന്റെ അഭിപ്രായം.
രാത്രിയില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് ലെപ്റ്റിനെ നിയന്ത്രിക്കുകയും ഗ്രെലിന്‍ (വിശപ്പ് ഹോര്‍മോണ്‍) നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് രാത്രി ലഘുഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെയും പഞ്ചസാര കഴിക്കാനുള്ള ആസക്തിയെയും നിയന്ത്രിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് ഇല്ലാത്ത ഭക്ഷണം കഴിക്കുമ്പോള്‍ മാനസികാവസ്ഥയെ നിയന്ത്രിക്കാന്‍ ആവശ്യമായ ഊര്‍ജം തലച്ചോറിന് ലഭിക്കുന്നില്ല. ഇത് നിരാശ, ദേഷ്യം എന്നിവയിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ബോഹൈഡ്രേറ്റ് വേണ്ടെന്നു വയ്ക്കുന്നതിനു പകരം അവയുടെ അളവ് പരിമിതപ്പെടുത്തുകയാണ് വേണ്ടത്. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാം.
പാല്‍, തൈര്, പാല്‍ക്കട്ടി മുതലായ പാലുല്‍പ്പന്നങ്ങള്‍, ഓട്സ്, വാഴപ്പഴം, ബ്ലൂബെറി, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, മധുരക്കിഴങ്ങ്, പയര്‍ വര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവയില്‍ നല്ല അന്നജം അടങ്ങിയിരിക്കുന്നു. ചോറ് ഇഷ്ടമുള്ളവര്‍ അത് പൂര്‍ണമായി ഒഴിവാക്കാതെ കുറഞ്ഞ അളവില്‍ കഴിക്കുന്നതിലും തെറ്റില്ല എന്നാണ് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.