സിംഗപ്പൂരിനെ തകര്‍ത്ത് ടേബിള്‍ ടെന്നീസിലും ഇന്ത്യയ്ക്ക് സ്വര്‍ണം; ലോണ്‍ ബോളില്‍ കരുത്തുകാട്ടി വനിതകള്‍

സിംഗപ്പൂരിനെ തകര്‍ത്ത് ടേബിള്‍ ടെന്നീസിലും ഇന്ത്യയ്ക്ക് സ്വര്‍ണം; ലോണ്‍ ബോളില്‍ കരുത്തുകാട്ടി വനിതകള്‍

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം. ടേബിള്‍ ടെന്നീസ് പുരുഷ ഇനത്തിലാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ സിംഗപ്പൂരിനെ 3-1 ന് തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്. വനിതാ ലോണ്‍ ബോള്‍ ടീമും ഇന്ന് രാജ്യത്തിനായി സ്വര്‍ണം നേടിയിരുന്നു.

ചൊവ്വാഴ്ച നടന്ന ഫോര്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തായിരുന്നു സ്വര്‍ണനേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ വനിതാ ലോണ്‍ ബോള്‍ ടീമിന്റെ ആദ്യ ഫൈനല്‍ കൂടിയായിരുന്നു ഇത്. ഇതോടെ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം അഞ്ചായി.

17-10 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ജയം. ലവ്‌ലി ചൗബെ, നയന്‍മോനി സൈക്കിയ, രൂപ റാണി ടിര്‍കി, പിങ്കി എന്നിവരാണ് ഇന്ത്യയ്ക്ക് ചരിത്രമെഡല്‍ സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 10 ആയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.