സെയ്ഫ് അല്‍ അദേല്‍ അല്‍ ഖ്വയ്ദയുടെ പുതിയ നേതാവാകും

 സെയ്ഫ് അല്‍ അദേല്‍ അല്‍ ഖ്വയ്ദയുടെ പുതിയ നേതാവാകും

കാബൂള്‍; സവാഹിരി കൊല്ലപ്പെട്ടതോടെ അല്‍ ഖായിദയുടെ നേതൃപദവിയിലെത്തുന്നത് സ്ഥാപക നേതാവു കൂടിയായ സെയ്ഫ് അല്‍ ആദിലെന്നു റിപ്പോര്‍ട്ട്. ഈജിപ്തുകാരനായ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ 1980 കളില്‍ മക്തബ് അല്‍ ഖിദ്മത് എന്ന സംഘടനയിലൂടെയാണ് പേരെടുത്തത്.

ഈജിപ്ഷ്യന്‍ ഇസ്ലാമിക ജിഹാദ് വഴിടാണ് സവാഹിരിയുമായും ഉസാമ ബിന്‍ ലാദനുമായും അടുത്തത്. ഉസാമയുടെ സുരക്ഷാ മേധാവിയായി. സൊമാലിയയിലെ മൊഗദിഷുവില്‍ യുഎസ് സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 1993 മുതല്‍ യുഎസിന്റെ നോട്ടപ്പുള്ളിയാണ്. അന്ന് സെയ്ഫ് അല്‍ ആദിലിന് 30 വയസ്. സൊമാലിയ ആക്രമണത്തിനു ശേഷം അല്‍ ആദിലിന്റെ താവളം ഇറാനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.