ജോലി വീട്ടിലിരുന്ന് മിഠായി രുചിയ്ക്കല്‍; ശമ്പളം 61,14,447 ലക്ഷം രൂപ; അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി രുചിയ്ക്കല്‍; ശമ്പളം 61,14,447 ലക്ഷം രൂപ; അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31

കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്നാണ് വര്‍ക്ക് ഫ്രം ഹോം അല്ലെങ്കില്‍ റിമോട്ട് വര്‍ക്കിങ് രീതി പല കമ്പനികളും കൂടുതലായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്. ഓഫീസുകള്‍ പലതും അടച്ചു പൂട്ടിയെങ്കിലും ജീവനക്കാരുടെ സേവനം പരമാവധി ഉപയോഗപ്പെടുത്താന്‍ വര്‍ക്ക് ഫ്രം ഹോം മോഡലിന് സാധിച്ചു. ഭാവിയിലും, ഐടി ഉള്‍പ്പെടെയുള്ള നിരവധി മേഖലകള്‍ ഈ ഹൈബ്രിഡ് മോഡല്‍ തുടരുന്നത് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു വര്‍ക്ക് ഫ്രം ഹോം വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ജോലി, വീട്ടില്‍ ഇരുന്ന് മിഠായി രുചിക്കുക. ഇതൊക്കെ ഒരു ജോലിയാണോ എന്ന് ചിന്തിച്ചാല്‍ തെറ്റി. അതിന് തെളിവാണ് കാനഡയില്‍ പ്രവര്‍ത്തിക്കുന്ന കാന്‍ഡി ഫണ്‍ഹൗസ്. ഇപ്പോള്‍ 'ചീഫ് കാന്‍ഡി ഓഫിസര്‍' തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുകയാണ് കമ്പനി. വര്‍ക്ക് ഫ്രം ഹോം ആയിട്ടാണ് ജോലി. വീട്ടിലിരുന്ന് കമ്പനി നിര്‍മിക്കുന്ന മിഠായികള്‍ രുചിച്ച് അഭിപ്രായം രേഖപ്പെടുണം. ശമ്പളം 1,00,000 കനേഡിയന്‍ ഡോളര്‍, കൃത്യമായി പറഞ്ഞാല്‍ 61,14,447 ലക്ഷം ഇന്ത്യന്‍ രൂപയാണ് പ്രതി വര്‍ഷം ലഭിക്കുക.

പിന്നെ കാനഡ മോഹവുമായി ഓടിച്ചെന്ന് അപേക്ഷിക്കാമെന്നൊന്നും കരുതേണ്ട. അതും കൃത്യമായി കമ്പനി പറയുന്നുണ്ട്. നോര്‍ത്ത് അമേരിക്കയില്‍ താമസിക്കുന്ന അഞ്ച് വയസ് പിന്നിട്ട ആര്‍ക്കു വേണമെങ്കിലും ജോലിക്ക് അപേക്ഷിക്കാം. പാര്‍ട്ട് ടൈം ആയും ജോലി ചെയ്യാം. അതുപോലെ തന്നെ ഫുഡ് അലര്‍ജിയില്ലാത്ത, നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് മുന്‍ഗണനയും ഉണ്ട്.

ഓഗസ്റ്റ് 31 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ലിങ്ക്ഡിന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ലിങ്ക്ഡിനില്‍ ജൂലൈയില്‍ ഇട്ട പോസ്റ്റില്‍ നിരവധി പേരാണ് ഇതിനോടകം തന്നെ അപേക്ഷിച്ചിരിക്കുന്നതെന്ന് കമ്പനി സി.ഇ.ഒ ജമാല്‍ ഹെജാസി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.