വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

മിനസോട്ട: മിനസോട്ടയിലെ സെന്റ്. അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക് മിഷന്‍ ജൂലൈ 31ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. ഷിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, മിഷന്‍ ഡയറക്ടര്‍ ഫാ. ആന്റണി തര്‍ക്കപ്പറമ്പില്‍ സി.എഫ്.ഐ.സി., ഫാ. സേവ്യര്‍ തേലക്കാട്ട്, സ്ഥാപക ഡയറക്ടര്‍ ഫാ. എബ്രഹാം കൊച്ചുപുരയ്ക്കല്‍ സിഎംഐ, ഫാ. ബിജു മാത്യു പട്ടശ്ശേരില്‍, ഫാ. ജിമ്മി സിഎഫ്‌ഐസിയും ഫാ. ജെയിംസ് ചിറ്റേത്ത് സി.എഫ്.ഐ.സി തുടങ്ങിയവര്‍ പങ്കെടുത്തു. അന്നേ ദിവസം മിഷനിലെ ഏഴ് കുട്ടികളുടെ ആദ്യ കുര്‍ബാനയും ഒരു കുട്ടിയുടെ സ്ഥൈരലേപനവും നടന്നു.



ജീവിതത്തില്‍ പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബിഷപ്പ് അങ്ങാടിയത്ത് പ്രസംഗമധ്യേ ഓര്‍മ്മിപ്പിച്ചു. വിശ്വാസത്തോടും സഭയോടും നമുക്കുണ്ടായിരിക്കേണ്ട പ്രതിബദ്ധത ഊന്നിപ്പറഞ്ഞ അദ്ദേഹം, ഒരു വ്യക്തിയെന്ന നിലയിലും കുടുംബമെന്ന നിലയിലും സമൂഹമെന്ന നിലയിലും നാം വളരുകയും ഈ ദൗത്യത്തില്‍ വലിയ പങ്കുവഹിക്കുകയും ചെയ്യണമെന്നും ചൂണ്ടിക്കാട്ടി. നവദമ്പതികളെ ആശീര്‍വദിച്ച ബിഷപ് കുടുംബ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.

കുര്‍ബാനയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷം സ്‌നേഹവിരുന്നും ആഘോഷ പരിപാടികളും ഉണ്ടായിരുന്നു. ഇരുനൂറിലധികം പേര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. വികാരി ഫാ. ആന്റണി ബിഷപ്പിനും ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26