ഡബ്ലിൻ: സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) സംഘടിപ്പിക്കുന്ന 16 വയസിനു മുകളിലുള്ള യുവജനങ്ങൾക്കായുള്ള ഫുട്ബോൾ ടൂർണമെൻ്റ് 2022 ഓഗസ്റ്റ് 6 ശനിയാഴ്ച രാവിലെ 9:30 മുതൽ ഫീനിക്സ് പാർക്കിൽവച്ച് നടത്തപ്പെടുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ 11 കുർബാന സെൻ്ററുകളിൽ നിന്നുള്ള ടീമുകൾ മാറ്റുരയ്ക്കും. ഈ മത്സരത്തിലെ വിജയികൾക്ക്, യുവജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പേരിലുള്ള എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡുമാണ് സമ്മാനം. രണ്ടാം സ്ഥാനത്തു വരുന്ന ടീമിന് ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ടീമുകൾ കോർക്കിൽ നടക്കുന്ന നാഷണൽ തലത്തിലുള്ള മത്സരത്തിലും പങ്കെടുക്കും. സീറോ മലബാർ സഭയുടെ നൂറോളം യുവജനങ്ങൾ പങ്കെടുക്കുന്ന ആവേശകരമായ ഈ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.