യു.എസ്. ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ തായ്‌വാനെ വളഞ്ഞ് ചൈനയുടെ സൈനികാഭ്യാസം. തായ്‌വാന് ചുറ്റുമുള്ള ദ്വീപിലും വ്യോമാതിർത്തിയിലും എക്കാലത്തേയും വലിയ സൈനികാഭ്യാസം അരംഭിച്ചു. ചൊവ്വാഴ്ച രാത്രിയാണ് നാൻസി പെലോസി തായ്‌വാനിലെത്തിയത്. പിന്നാലെ പ്രതിഷേധം അറിയിച്ച് ചൈന എത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസമാണിതെന്ന് ചൈന അറിയിച്ചു.
ആറ് ദിവസത്തെ സൈനിക അഭ്യാസങ്ങളുടെ ഭാഗമായി ബീജിംഗ് ദ്വീപിന് ചുറ്റും തായ്‌വാന്റെ പ്രദേശം ഉൾപ്പെടെയുള്ള പ്രദേശത്ത് ചൈന തങ്ങളുടെ ലിബറേഷൻ ആർമിയെ വിന്യസിച്ചു. സൈന്യം പ്രദേശത്ത് തങ്ങളുടെ ശക്തി പ്രകടനം തുടങ്ങിയതായാണ് വിവരം. ജെറ്റുകളും യുദ്ധക്കപ്പലും ടാങ്കുകളും നിരത്തിയുള്ള എക്കാലത്തേയും ഏറ്റവും വലിയ സൈനിക അഭ്യാസത്തിനാണ് ചൈന തുടക്കമിട്ടത്.
"ഞങ്ങൾ എല്ലാം കാണുന്നുണ്ട്", നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിങ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പെലോസിയുടെ തായ്വാൻ സന്ദർശനം തങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകായണെന്നും യു.എസിന്റെ ഒരു ചെറിയ പ്രകോപനം പോലും കണക്കിലെടുക്കുമെന്നുമാണ് ചൈനീസ് പ്രസിഡന്റ് പറഞ്ഞത്. തായ്‌വാനിലെത്തിയ പെലോസി പ്രസിഡന്റ് സായ് ഇംഗ് വെന്നുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തായ്‌വാന്റെ സുരക്ഷയ്ക്ക് യു.എസ്. പ്രതിജ്ഞാബദ്ധമാണെന്നാണ് പെലോസി സന്ദർശനത്തിന് ശേഷം പറഞ്ഞത്.
ചൊവ്വാഴ്ച രാത്രിയാണ് പെലോസിയും സംഘവം തായ്‌വാനിലെത്തിയത്. ഇന്ന് തായ്‌വാനീസ് പ്രസിഡന്റുമായി ചർച്ചകൾ നടത്തിയിരുന്നു. തായ്‌വാനിലെ ജനങ്ങളുടെ വിജയം ലോകത്തെ കാണിക്കണം. തായ്‌വാന്റെ സുരക്ഷയ്ക്ക് യു.എസ്. പ്രതിജ്ഞാബദ്ധമാണെന്നും കൂടുതൽ ജനാധിപത്യവാദികളാകാനുള്ള തായ്‌വാനീസുകളുടെ ധൈര്യം ലോകത്തിനു മുന്നിൽ കൊണ്ടു വരണമെന്നുമാണ് നാൻസി പെലോസി പറഞ്ഞത്.

തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ് വെന്നുമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പെലോസി. തന്റെ സന്ദർശനം മറ്റ് സന്ദർശനങ്ങളിലേക്ക് നയിക്കുമെന്നും പെലോസി പറഞ്ഞു. അതേ സമയം പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ തായ്‌വാൻ സൈനിക ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. തായ്‌വാനൊപ്പം എല്ലായ്‌പ്പോഴും നിൽക്കുമെന്ന് പെലോസി വാഗ്ദാനം നൽകിയിട്ടുണ്ട്.
പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ ചൈനീസ് സ്‌റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി അപലപിച്ചു. നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനം ചൈനയുടെ പരമാധികാരത്തെ ലംഘിക്കുന്നതെന്നാണെന്ന് അദ്ദേഹം പ്രതികരിച്ചു. ചൈനയുടെ വികസനത്തെ അട്ടിമറിക്കുന്നത് അവസാനിപ്പിക്കണമെന്ന് വാങ് യി അമേരിക്കയോട് അഭ്യർത്ഥിക്കുകയും ചെയ്തു.
പെലോസിയുടെ തായ്വാൻ സന്ദർശനം ഗുരുതരമായ ചട്ട ലംഘനമാണ്. ചൈനയുടെ പരമാധികാരം ക്ഷുദ്രകരമായി ലംഘിക്കുന്ന പ്രവൃത്തിയാണിത്. ഇത് ചൈനീസ് ജനതയുടെ കടുത്ത രോഷം ഉണർത്തിയെന്നും വാങ് യി പറഞ്ഞു. അതേ സമയം ചൈനയുടെ പ്രതിരോധ മന്ത്രാലയം അതീവ ജാഗ്രതയിലാണ്. നാൻസി പെലോസി തായ്‌വാൻ സന്ദർശനത്തിനെതിരായ പ്രതിരോധ നടപടികൾ ആരംഭിക്കുമെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.