പെര്‍ത്തില്‍ നിര്യാതയായ സാലി വര്‍ഗീസിന്റെ സംസ്‌കാരം ഓഗസ്റ്റ് 11-ന്

പെര്‍ത്തില്‍ നിര്യാതയായ സാലി വര്‍ഗീസിന്റെ സംസ്‌കാരം ഓഗസ്റ്റ് 11-ന്

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിര്യാതയായ സാലി വര്‍ഗീസിന്റെ (47) സംസ്‌കാരം ഓഗസ്റ്റ് 11-ന് രാവിലെ 10-ന് ഗ്രീന്‍മൗണ്ടിലെ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആരംഭിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ പള്ളിയില്‍ പൊതുദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. തുടര്‍ന്ന് ശുശ്രൂഷകള്‍ക്കു ശേഷം മിഡ്ലാന്‍ഡ് സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.

മിഡ്ലാന്‍ഡില്‍ താമസിക്കുന്ന രാജു പുലവിങ്കലിന്റെ ഭാര്യയാണ് സാലി. ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ നഴ്സ് ആയിരുന്നു. കോവിഡിനെതുടര്‍ന്ന് ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ജൂലൈ 22-നു വൈകിട്ട് വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഷോപ്പിങ്ങിനു പോകാന്‍ തയാറാകുന്നതിനിടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ലിഞ്ചു (24), ലിജോ (21), ലിനോ (11) എന്നിവര്‍ മക്കളാണ്.

പെരിന്തല്‍മണ്ണ മേലാറ്റൂര്‍ പാതിരിക്കോട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ് സാലി. എറണാകുളം പെരുമ്പാവൂരിലെ ഐരാപുരം പോക്കാട്ട് വര്‍ഗീസിന്റെയും ശോശാമ്മയുടെയും മകളാണ്. ചിന്നമ്മ, മേരി. സാജു. ബീന. ബിജോയ് എന്നിവര്‍ സഹോദരങ്ങളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.