ക്രിസ് ഗെയ്‌ലും ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിലേക്ക്

ക്രിസ് ഗെയ്‌ലും ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിലേക്ക്

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ വരാനിരിക്കുന്ന രണ്ടാം സീസണില്‍ കളിക്കും. വിന്‍ഡീസ് താരം കളിക്കുമെന്ന് ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് സംഘാടകര്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

ഈ ലീഗിന്റെ ഭാഗമാകാനും ഐതിഹാസിക താരങ്ങള്‍ക്ക് ഒപ്പം കളിക്കാനും എനിക്ക് ആകും എന്നത് വളരെയധികം സന്തോഷവും ആവേശവും നല്‍കുന്നുവെന്ന് ഗെയ്ല്‍ പറഞ്ഞു. ഇന്ത്യന്‍ വേദികളില്‍ ആരാധകരെ കാണാന്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ആറ് നഗരങ്ങളിലായാണ് സീസണ്‍-2 നടക്കുന്നത്. കൊല്‍ക്കത്ത, ലഖ്നൗ, ഡല്‍ഹി, ജോധ്പൂര്‍, കട്ടക്ക്, രാജ്കോട്ട് എന്നി നഗരങ്ങള്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. 2022 സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് ടൂര്‍ണമെന്റ് നടക്കുക.

മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ് അടക്കമുള്ള താരങ്ങള്‍ ലെജന്‍ഡ്‌സ് ലീഗില്‍ കളിക്കുന്നുണ്ട്. ആദ്യ സീസണ്‍ വലിയ വിജയമായതോടെ നിരവധി വിരമിച്ച താരങ്ങള്‍ ഈ ലീഗില്‍ കളിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.