ഷാർജ: ഖോർഫക്കാനില്‍ പണം കൊടുത്ത് പാർക്ക് ചെയ്യുന്ന പുതിയ സ്ലോട്ടുകള്‍ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. ഷെയ്ഖ് ഖലീദ് സ്ട്രീറ്റില്‍ രാവിലെ 8 മുതല്‍ 10 വരെയാണ് പാർക്കിംഗിന് പണം ഈടാക്കുക. വെളളിയാഴ്ച സൗജന്യമാണ്. എന്നാല്‍ കോർണിഷ് റോഡ്, ഷീസ് പാർക്ക്, അല്‍റഫീസാ ഡാം എന്നിവിടങ്ങളില്‍ ആഴ്ചയിലെ ഏഴ് ദിവസവും പാർക്കിംഗിന് പണം ഈടാക്കും.ഓഗസ്റ്റ് 15 മുതലാണ് ഇത് പ്രാബല്യത്തിലാവുക. ഒരു മണിക്കൂറിന് 2 ദിർഹവും 2 മണിക്കൂറിന് 5 ദിർഹവും 3 മണിക്കൂറിന് 8 ദിർഹവുമാണ് നിരക്ക്. 5 മണിക്കൂറിന് 12 ദിർഹം നല്‍കണം.
60 വയസിന് മുകളില്‍ പ്രായമുളള മുതിർന്ന പൗരന്മാർക്ക് പാർക്കിംഗ് സൗജന്യമാണ്. അതേസമയം ഇവർ എമിറേറ്റ്സ് ഐഡി, കാറിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ, രജിസ്ട്രേഷന്‍ പേപ്പറുകള്‍ എന്നിവ ഖോർഫക്കാന്‍ മുനിസിപ്പാലിറ്റിയുടെ വെബ് സൈറ്റിലോ, ഖോർഫക്കാന്‍ അല്‍ മുദിഫി ഹെഡ് ക്വാർട്ടേഴ്സിലോ സമർപ്പിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.