തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. സര്‍വീസ് കാലയളവില്‍ അഞ്ച് വര്‍ഷം മാത്രമേ ഇനി ശൂന്യവേദന അവധിയെടുക്കാന്‍ സാധിക്കുകയുള്ളു. 20 വര്‍ഷത്തെ അവധിയാണ് അഞ്ച് വര്‍ഷത്തേക്കായി കുറച്ചത്.
അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സര്‍ക്കാര്‍ നിരീക്ഷണം. അഞ്ച് വര്‍ഷത്തിന് ശേഷം ജോലിയില്‍ ഹാജരായില്ലെങ്കില്‍ പിരിച്ചു വിടും. സര്‍ക്കാര്‍ ജീവനക്കാരും അര്‍ധ സര്‍ക്കാര്‍ ജീവനക്കാരും ശൂന്യവേദന അവധി എടുക്കുന്നതില്‍ നിന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ സര്‍വീസില്‍ കയറിയ ശേഷം ജീവനക്കാര്‍ പത്തും ഇരുപതും വര്‍ഷത്തില്‍ കൂടുതല്‍ അവധി എടുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്നാണ് നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചത്. പുതിയ സര്‍വീസ് ഭേദഗതി അനുസരിച്ച് ഒരു സര്‍വീസ് കാലയളവില്‍ അഞ്ച് വര്‍ഷത്തേക്ക് മാത്രമായിരിക്കും ശൂന്യവേദന അവധി അനുവദിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj