അമേരിക്കയില്‍ സൂരക്ഷയ്ക്കായി സ്‌കൂളുകളില്‍ റൈഫിളുകള്‍; നടപ്പാക്കിയത് നോര്‍ത്ത് കരോലിനയിലെ സ്‌കൂളുകളിൽ

അമേരിക്കയില്‍ സൂരക്ഷയ്ക്കായി സ്‌കൂളുകളില്‍ റൈഫിളുകള്‍; നടപ്പാക്കിയത് നോര്‍ത്ത് കരോലിനയിലെ സ്‌കൂളുകളിൽ


നോര്‍ത്ത് കരോലിന: സ്‌കൂളുകള്‍ക്ക് നേരെ ഉണ്ടാകുന്ന തോക്ക് ആക്രമണങ്ങളോട് ഉടനടി പ്രതികരിക്കാന്‍ അമേരിക്കയില്‍ സ്‌കൂളുകളില്‍ റൈഫിളുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. നോര്‍ത്ത് കരോലിനയിലെ മാഡിസണ്‍ കൗണ്ടി സ്‌കൂള്‍ ഡിസ്ട്രിക്ടിലെ സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ആറോളം സ്‌കൂളുകളില്‍ ഇതിനോടകം എആര്‍-15 വിഭാഗത്തിലുള്ള റൈഫിളുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

സ്‌കൂളുകളില്‍ തോക്ക് ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനും പുറത്തുനിന്നുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കാനും സ്വയം സുരക്ഷ നടപടിയുടെ ഭാഗമായാണ് തോക്കുകള്‍ വാങ്ങുന്നതെന്ന് ഷെരീഫ് ബഡ്ഡി ഹാര്‍വുഡ് പറഞ്ഞു. സ്‌കൂളുകളുടെ സുരക്ഷാ സേനയ്ക്ക് മാത്രമേ ഇത് ഉപയോഗിക്കാനുള്ള അനുവാദമുള്ളു. ഇവിരുടെ നിയന്ത്രണത്തിലാകും തോക്ക് സൂക്ഷിക്കലും പരിപാലനവും. ടെക്‌സാസിലെ ഉവാള്‍ഡെ സ്‌കൂളിലുണ്ടായ വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി.

മാഡിസണ്‍ കൗണ്ടിയിലെ ആറു സ്‌കൂളുകളിലാണ് റൈഫില്‍ സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേക മുറിയില്‍ മറ്റാര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത വിധം നിയന്ത്രണത്തോടെയാകും തോക്കുകള്‍ സൂക്ഷിക്കുക. ഇതോടൊപ്പം തിരകളും വെടുമരുന്നും ബ്രീച്ചിംഗ് ടൂളുകളും പ്രത്യേക സൂരക്ഷാ മേഖലയില്‍ സൂക്ഷിക്കും. ബ്രഷ് ക്രീക്ക് എലിമെന്ററി, ഹോട്ട് സ്പ്രിംഗ്‌സ് എലിമെന്ററി, മാര്‍സ് ഹില്‍ എലിമെന്ററി, മാഡിസണ്‍ മിഡില്‍, മാഡിസണ്‍ ഹൈ, മാഡിസണ്‍ ഏര്‍ലി കോളജ് എന്നിവിടങ്ങളിലാണ് നിലവില്‍ സ്വയം തോക്ക് സുരക്ഷാ സംവിധാനം ഉള്ളത്.

സ്‌കൂളുകള്‍ക്ക് നേരെ എന്തെങ്കിലും ആക്രമ സാധ്യത കണ്ടാല്‍ ഉടന്‍ പ്രതികരിക്കാന്‍ ഇതോടെ സാധിക്കുമെന്നും ഹാര്‍വുഡ് പറഞ്ഞു. പൊലീസിനെയോ അഗ്നിരക്ഷാ സേനയോ വിവരം അറിയിച്ച് അവര്‍ എത്താനെടുക്കുന്ന സമയത്തിനുള്ളില്‍ അക്രമി ചിലപ്പോള്‍ ഒന്നിലേറെ ആളുകളുടെ ജീവന്‍ എടുത്തിട്ടുണ്ടാകും. സ്വയം സുരക്ഷ ഒരിക്കുന്നതോടെ കാലാതാമസം ഇല്ലാതെ തന്നെ അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ കഴിയുമെന്നും ഹാര്‍വുഡ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.