മങ്കിപോക്സ് ഭീതി; ബ്രസീലില്‍ കുരങ്ങുകളെ കൊന്നൊടുക്കുന്നു; ആശങ്കയുമായി ലോകാരോഗ്യ സംഘടന

മങ്കിപോക്സ് ഭീതി; ബ്രസീലില്‍ കുരങ്ങുകളെ കൊന്നൊടുക്കുന്നു; ആശങ്കയുമായി ലോകാരോഗ്യ സംഘടന

റിയോ: മങ്കിപോക്സ് ഭയന്ന് ബ്രസീലില്‍ കുരങ്ങുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെ അപലപിച്ച് ലോകാരോഗ്യ സംഘടന. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കാണ് മങ്കിപോക്സ് പടരുന്നതെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.

മൃഗങ്ങളില്‍ നിന്ന് ഇത് മനുഷ്യരിലേക്ക് പടരാം. എന്നാലിപ്പോള്‍ മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കാണ് പടരുന്നത്. മൃഗങ്ങളെ ഇതിന്റെ പേരില്‍ ആക്രമിക്കാന്‍ പാടില്ല എന്നും മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.

10 കുരങ്ങന്മാരെ വിഷം വെച്ച് കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവം ഉള്‍പ്പെടെ ബ്രസീലിയന്‍ ന്യൂസ് വെബ്സൈറ്റായ ജി വണ്ണാണ് റിപ്പോര്‍ട്ട് ചെയ്തത്. റിയോ പ്രിറ്റോ, സാവോ ജോസ്, സാവോ പോളോ എന്നീ നഗരങ്ങളില്‍ നിന്നും കുരങ്ങന്മാരെ കൊന്നൊടുക്കിയെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു.

1700 മങ്കിപോക്സ് കേസുകളാണ് ബ്രസീലില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മങ്കിപോക്സിനെ തുടര്‍ന്ന് ബ്രസീലില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. തെണ്ണുറോളം രാജ്യങ്ങളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചു കഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.