പേവിഷബാധ: മെഡിക്കല്‍ കോളജില്‍ നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്തി

പേവിഷബാധ: മെഡിക്കല്‍ കോളജില്‍ നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്തി

കോട്ടയം: പേവിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്തി. ഇന്ന് രാവിലെ കുടമാളൂരില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. കണ്‍ട്രോള്‍ റൂം പൊലീസ് ഇയാള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി 12.30ഓടെയാണ് ഇയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങിയത്.

അസം സ്വദേശിയായ ജീവന്‍ ബറുവ(39) ആണ് രക്ഷപെട്ടത്. നായയുടെ കടിയേറ്റ ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ വിദഗ്ധ പരിശോധനകള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് രാത്രി 10.30ഓടെ ഇയാള്‍ ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

ഉടനെ തന്നെ ഇയാളെ സാംക്രമികാരോഗ്യ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ആശുപത്രി അധികൃതര്‍ ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും സ്ഥലത്ത് നിന്ന് മുങ്ങിയിരുന്നു. യുവാവ് രക്ഷപെട്ടതിന് പിന്നാലെ പൊലീസ് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ ശേഷം തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.